Top

ഇക്കുറി തെരഞ്ഞെടുപ്പിനൊരു വൈദികനുമുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രചരണം സജീവം

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലൊരു വൈദികനുമുണ്ട് മത്സരിക്കാന്‍. എറണാകുളം ജില്ലയിലാണ് വൈദികന്‍ മത്സരിക്കാനിറങ്ങിയിരിക്കുന്നത്. ഫാദര്‍ മാത്യൂസ് കണ്ടോത്രക്കലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രായമഗംലത്ത് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം ജനറല്‍ സെക്രട്ടറിയാണ് നിലവില്‍. രായമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് വൈദികന്‍ ജനവിധി തേടുന്നത്. രായമംഗലം എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ചാപ്പലിലെ പ്രധാന വൈദികനാണ്. സ്‌കൂള്‍ പഠനകാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായാണ് ഫാദര്‍ മാത്യൂസിന്റെ രാഷ്ട്രീയ പ്രവേശനം. ഇപ്പോള്‍ ഇടതുമുന്നണിയോടൊപ്പമാണ് രാഷ്ട്രീയ ഇഷ്ടം.

20 Nov 2020 11:03 AM GMT

ഇക്കുറി തെരഞ്ഞെടുപ്പിനൊരു വൈദികനുമുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രചരണം സജീവം
X

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലൊരു വൈദികനുമുണ്ട് മത്സരിക്കാന്‍. എറണാകുളം ജില്ലയിലാണ് വൈദികന്‍ മത്സരിക്കാനിറങ്ങിയിരിക്കുന്നത്.

ഫാദര്‍ മാത്യൂസ് കണ്ടോത്രക്കലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രായമഗംലത്ത് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം ജനറല്‍ സെക്രട്ടറിയാണ് നിലവില്‍.

രായമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് വൈദികന്‍ ജനവിധി തേടുന്നത്. രായമംഗലം എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ചാപ്പലിലെ പ്രധാന വൈദികനാണ്.

സ്‌കൂള്‍ പഠനകാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായാണ് ഫാദര്‍ മാത്യൂസിന്റെ രാഷ്ട്രീയ പ്രവേശനം. ഇപ്പോള്‍ ഇടതുമുന്നണിയോടൊപ്പമാണ് രാഷ്ട്രീയ ഇഷ്ടം.

Next Story