Top

വിഴിഞ്ഞത്ത് എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ എസ്ഡിപിഐയും കോണ്‍ഗ്രസുമെന്ന് ഇടതുമുന്നണി

തിരുവനന്തപുരം: വിഴിഞ്ഞത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പിന്നില്‍ എസ്ഡിപിഐയും കോണ്‍ഗ്രസുമാണെന്ന് സിപിഐഎം ആരോപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പ്രദേശത്ത് സിപിഐഎം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് സംഘര്‍ഷത്തിന് വഴിമാറിയതോടെ എല്‍ഡിഎഫ് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയായിരുന്നു. പത്ത് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പരാജയഭീതികൊണ്ട് കോണ്‍ഗ്രസും എസ്ഡിപിഐയും ആക്രമം നടത്തകയായിരുന്നെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. ഉച്ച മുതല്‍ കോണ്‍ഗ്രസും എസ്ഡിപിഐയും സംയുക്തമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒരുപാട് ഇടപെടലുകള്‍ നടത്തുകയുണ്ടായി. […]

8 Dec 2020 11:34 PM GMT

വിഴിഞ്ഞത്ത് എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ എസ്ഡിപിഐയും കോണ്‍ഗ്രസുമെന്ന് ഇടതുമുന്നണി
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പിന്നില്‍ എസ്ഡിപിഐയും കോണ്‍ഗ്രസുമാണെന്ന് സിപിഐഎം ആരോപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പ്രദേശത്ത് സിപിഐഎം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് സംഘര്‍ഷത്തിന് വഴിമാറിയതോടെ എല്‍ഡിഎഫ് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയായിരുന്നു. പത്ത് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പരാജയഭീതികൊണ്ട് കോണ്‍ഗ്രസും എസ്ഡിപിഐയും ആക്രമം നടത്തകയായിരുന്നെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

ഉച്ച മുതല്‍ കോണ്‍ഗ്രസും എസ്ഡിപിഐയും സംയുക്തമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒരുപാട് ഇടപെടലുകള്‍ നടത്തുകയുണ്ടായി. പരാജയ ഭീതിയില്‍ നിന്നാണ് ഈ ആക്രമണമുണ്ടായത്.

ആനാവൂര്‍ നാഗപ്പന്‍

സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം

‘പരാജയ ഭീതിപൂണ്ട കോണ്‍ഗ്രസിന്റെയും എസ്ഡിപിഐയുടെയും ക്രിമിനലുകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിഴിഞ്ഞത്തെ ബൂത്ത് കമ്മറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. നാല് സഖാക്കള്‍ക്ക് പരിക്കേറ്റു. അവര്‍ ചികിത്സയിലാണ്. യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെയാണ് ഈ സമൂഹ്യവിരുദ്ധ സംഘം അക്രമങ്ങള്‍ അഴിച്ചുവിടാന്‍ അവര്‍ ശ്രമിക്കുന്നത്. അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്സും എസ്ഡിപിഐയും നടത്തിയ ഈ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.’

പരാജയ ഭീതിപൂണ്ട കോൺഗ്രസിന്റെയും SDPIയുടെയും ക്രിമിനലുകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിഴിഞ്ഞത്തെ ബൂത്ത് കമ്മറ്റി…

Posted by Anavoor Nagappan on Tuesday, December 8, 2020

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടവോട്ടെടുപ്പിനിടെ തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കാട്ടാക്കടയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ചാല ഗേള്‍സ് സ്‌കൂളിലെ പോളിങ്ങ് ബൂത്തിന് മുന്നില്‍ സിപിഐഎം-ബിജെപി തര്‍ക്കമുണ്ടായി. നെടുമങ്ങാട് പോളിങ് ബൂത്തിന് മുന്നില്‍ വാഹനങ്ങളില്‍ വോട്ടര്‍മാരെ എത്തിക്കുന്നതിനേ ചൊല്ലി ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട പഴകുളത്തും വാക്കേറ്റമുണ്ടായി. തിരുവനന്തപുരം ചെമ്പഴന്തി വാര്‍ഡില്‍ മണക്കല്‍ എല്‍പിഎസ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ന്നതിനേത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ബിജെപി ബൂത്ത് ഏജന്റിനെ പ്രിസൈഡിങ് ഓഫീസര്‍ പുറത്താക്കി. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തലേന്ന് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതി വിജയകുമാര്‍ ആരോപിച്ചു.

Next Story