ഒഐഒപിയെ തള്ളാതെ എല്‍ഡിഎഫും യുഡിഎഫും; സ്ഥാനങ്ങള്‍ നല്കാന് മടി കാണിച്ചില്ല
കോട്ടയം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെ ഒപ്പം ചേര്‍ക്കുന്നതില്‍ മടി കാണിക്കാതെ എല്‍ഡിഎഫും യുഡിഎഫും. ഭരണസമിതിയിലെ പ്രധാന സ്ഥാനങ്ങള്‍ നല്കി തന്നെയാണ് സംഘടനയെ ഇരു മുന്നണികളും ഒപ്പം നിര്‍ത്തിയത്. നാല് പഞ്ചായത്തുകളിലാണ് ഒഐഒപി നേട്ടം കൈവരിച്ചത്. ഉഴവൂരില്‍ ഒഐഒപിയുടെ ജോണിസ് പി സ്റ്റീഫന്‍ പ്രസിഡണ്ടായി. മറ്റൊരു അംഗം ഷൈനി ജോസിന് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിച്ചു. യുഡിഎഫാണ് ഇരുവര്‍ക്കും സ്ഥാനം നല്കി ഉഴവൂര്‍ പഞ്ചായത്ത് പിടിച്ചത്. കൊഴുവനാല്‍ പഞ്ചായത്തില്‍ ഒഐഒപിയുടെ ബി രാജേഷിനെ പ്രസിഡണ്ടാക്കി എല്‍ഡിഎഫ് ഭരണം […]

കോട്ടയം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെ ഒപ്പം ചേര്‍ക്കുന്നതില്‍ മടി കാണിക്കാതെ എല്‍ഡിഎഫും യുഡിഎഫും. ഭരണസമിതിയിലെ പ്രധാന സ്ഥാനങ്ങള്‍ നല്കി തന്നെയാണ് സംഘടനയെ ഇരു മുന്നണികളും ഒപ്പം നിര്‍ത്തിയത്.
നാല് പഞ്ചായത്തുകളിലാണ് ഒഐഒപി നേട്ടം കൈവരിച്ചത്. ഉഴവൂരില്‍ ഒഐഒപിയുടെ ജോണിസ് പി സ്റ്റീഫന്‍ പ്രസിഡണ്ടായി. മറ്റൊരു അംഗം ഷൈനി ജോസിന് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിച്ചു. യുഡിഎഫാണ് ഇരുവര്‍ക്കും സ്ഥാനം നല്കി ഉഴവൂര്‍ പഞ്ചായത്ത് പിടിച്ചത്.
കൊഴുവനാല്‍ പഞ്ചായത്തില്‍ ഒഐഒപിയുടെ ബി രാജേഷിനെ പ്രസിഡണ്ടാക്കി എല്‍ഡിഎഫ് ഭരണം കൈക്കലാക്കി. പ്രസിഡണ്ട് സ്ഥാനം എല്‍ഡിഎഫ് പ്രതിനിധിക്കാണ്.
മേലുകാവില്‍ ഒഐഒപി അംഗത്തെ ഒപ്പം നിര്‍ത്തി യുഡിഎഫ് അധികാരം സ്വന്തമാക്കി. നിലവില്‍ സ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഒഐഒപിക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നല്‍കിയേക്കും.