ലീഗിനെതിരെ ഇടതുപക്ഷവും എസ്ഡിപിഐയും ഒന്നിച്ച്; കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ‘പൊതുസ്വതന്ത്ര’
മലപ്പുറം നഗരസഭയിലെ 38ാം വാര്‍ഡില്‍ എല്‍ഡിഎഫും എസ്ഡിപിഐയും പിന്തുണയ്ക്കുന്നത് ഒരേ സ്ഥാനാര്‍ത്ഥിയെ. 38ാം വാര്‍ഡായ ഭൂതാനം കോളനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൈമൂന നാസറിനാണ് എല്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും പിന്തുണ. മുസ്ലിംലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി വോട്ടറായ വാര്‍ഡാണിത്. ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയാണ് മൈമൂന. ലീഗ്-കെഎംസിസി പ്രവര്‍ത്തകനായ അബ്ദുനാസറിന്റെ ഭാര്യയാണ്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ലീഗിന് വിമത സ്ഥാനാര്‍ത്ഥി എത്തുന്നു എന്നത് തന്നെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മൈമൂനയ്ക്ക് എല്‍ഡിഎഫും പിന്നാലെ എസ്ഡിപിഐയും പിന്തുണ അറിയിച്ചത്. മണ്ഡലത്തില്‍ പത്മിനിയായിരുന്നു […]

മലപ്പുറം നഗരസഭയിലെ 38ാം വാര്‍ഡില്‍ എല്‍ഡിഎഫും എസ്ഡിപിഐയും പിന്തുണയ്ക്കുന്നത് ഒരേ സ്ഥാനാര്‍ത്ഥിയെ. 38ാം വാര്‍ഡായ ഭൂതാനം കോളനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൈമൂന നാസറിനാണ് എല്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും പിന്തുണ. മുസ്ലിംലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി വോട്ടറായ വാര്‍ഡാണിത്.
ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയാണ് മൈമൂന. ലീഗ്-കെഎംസിസി പ്രവര്‍ത്തകനായ അബ്ദുനാസറിന്റെ ഭാര്യയാണ്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ലീഗിന് വിമത സ്ഥാനാര്‍ത്ഥി എത്തുന്നു എന്നത് തന്നെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മൈമൂനയ്ക്ക് എല്‍ഡിഎഫും പിന്നാലെ എസ്ഡിപിഐയും പിന്തുണ അറിയിച്ചത്.
മണ്ഡലത്തില്‍ പത്മിനിയായിരുന്നു എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. പിന്നീട് പത്മിനിയുടെ സ്ഥാനാര്‍ത്ഥിത്വം മരവിപ്പിച്ച് മൈമൂനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐയും പിന്തുണാ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
കെകെ ആയിഷാബിയാണ് ഭൂദാനത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.