‘യുഡിഎഫ് പിന്തുണച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല’; സിപിഐഎം ജില്ലാ കമ്മറ്റിയെ തള്ളി ചെന്നിത്തല ലോക്കല്‍ കമ്മറ്റി
ആലപ്പുഴ: ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനം ചെന്നിത്തല ലോക്കല്‍ കമ്മിറ്റി തള്ളി. യുഡിഎഫ് പിന്തുണയില്‍ ഭരണം വേണ്ടെന്ന നിലപാടിലുറച്ച്, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെടുത്തിയാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സാധക്കില്ലെന്നാണ് ലോക്കല്‍ കമ്മിറ്റിയുടെ വാദം. ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ നിലവിലെ പ്രസിഡന്റായ വിജയമ്മ ഫിലേന്ദ്രനെ തന്നെ പ്രസിഡന്റ്സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല ലോക്കല്‍ കമ്മിറ്റി, ആലപ്പുഴ ജില്ലാ നേതൃത്വത്തിന് […]

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനം ചെന്നിത്തല ലോക്കല്‍ കമ്മിറ്റി തള്ളി. യുഡിഎഫ് പിന്തുണയില്‍ ഭരണം വേണ്ടെന്ന നിലപാടിലുറച്ച്, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെടുത്തിയാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സാധക്കില്ലെന്നാണ് ലോക്കല്‍ കമ്മിറ്റിയുടെ വാദം.
ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ നിലവിലെ പ്രസിഡന്റായ വിജയമ്മ ഫിലേന്ദ്രനെ തന്നെ പ്രസിഡന്റ്സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല ലോക്കല്‍ കമ്മിറ്റി, ആലപ്പുഴ ജില്ലാ നേതൃത്വത്തിന് ഉടന്‍ കത്ത് നല്‍കും.
ഡിസിസി അധ്യക്ഷന്‍ എം ലിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതെന്നായിരുന്നു യുഡിഎഫിന്റെ വിശദീകരണം. എന്നാല്‍ ബിജെപി ഇത് പ്രചാരണായുധമാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വിജയമ്മ ഫലീന്ദ്രന് ചെന്നിത്തല പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന തീരുമാനവുമായി സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ചവേണമെന്ന നിലപാടിലാണ് അധ്യക്ഷയുള്പ്പടെയുള്ളവര് ഇപ്പോഴുള്ളത്. ഇതുമായി ബന്ധപ്പെട്ട് ലോക്കല്‍ കമ്മിറ്റി ബുധനാഴ്ച്ച് യോഗം ചേര്‍ന്നിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളുകയാണുണ്ടായത്. ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം അധ്യക്ഷസ്ഥാനം രാജിവെച്ചാല്‍ പഞ്ചായത്ത് തലത്തില്‍ ബിജെപി ഉയര്‍ന്ന് വരുന്ന സ്ഥിതി വിശേഷം ഉണ്ടാവുമെന്നും ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജില്ലാ നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നതുള്പ്പടെയുള്ള വാദങ്ങളാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. ഈ വാദമുഖങ്ങളെല്ലാം ഉയര്‍ത്തിക്കൊണ്ടുള്ള നിലപാട് ലോക്കല്‍ കമ്മിറ്റി ഉടന്‍ ജില്ലാ നേതൃത്വത്തെ അറിയിക്കും.
തൃപ്പെരുംതുറ പഞ്ചായത്തില്‍ 18 വാര്‍ഡുകളാണുള്ളത്. മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനേത്തുടര്ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ചുമതലയേല്‍ക്കല്‍ അനിശ്ചിതാവസ്ഥയിലായിരുന്നു.