Top

‘ഉദ്യോഗാര്‍ത്ഥികളെ പരിഗണിച്ച സര്‍ക്കാര്‍’; റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ലയ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം ലയ. സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ പേരില്‍ പത്രത്തില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ലയ പറഞ്ഞു. അസോസിയേഷന്റെ പേരില്‍ വന്ന വാര്‍ത്ത വ്യജമാണ്. വാര്‍ത്തയുടെ ഉറവിടം അറിയണമെന്ന് അസോസിയേഷന് താല്‍പര്യമുണ്ട്. ഇത് മാധ്യമങ്ങള്‍ തിരുത്തണമെന്നും ലയ ആവശ്യപ്പെട്ടു. വോട്ട് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതില്‍ അസോസിയേഷന് ഇടപെടാന്‍ കഴിയില്ല. പിഎസ്‌സി […]

5 April 2021 3:39 AM GMT

‘ഉദ്യോഗാര്‍ത്ഥികളെ പരിഗണിച്ച സര്‍ക്കാര്‍’; റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ലയ
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം ലയ. സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ പേരില്‍ പത്രത്തില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ലയ പറഞ്ഞു.

അസോസിയേഷന്റെ പേരില്‍ വന്ന വാര്‍ത്ത വ്യജമാണ്. വാര്‍ത്തയുടെ ഉറവിടം അറിയണമെന്ന് അസോസിയേഷന് താല്‍പര്യമുണ്ട്. ഇത് മാധ്യമങ്ങള്‍ തിരുത്തണമെന്നും ലയ ആവശ്യപ്പെട്ടു. വോട്ട് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതില്‍ അസോസിയേഷന് ഇടപെടാന്‍ കഴിയില്ല. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാരാണ് ഇടതുസര്‍ക്കാര്‍. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളോട് അനുകൂലമായാണ് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചതെന്നും ലയ മാധ്യമങ്ങളോട് വ്യക്തമാക്കി.

പിഎസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗസ്ഥാര്‍ത്ഥികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത് പരാജയപ്പെടുത്തണമെന്ന് വിവിധ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍ ആവശ്യപ്പെട്ടെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. മാസങ്ങളായി തുടര്‍ന്ന സമരത്തെ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ സര്‍ക്കാരിന് യുവജനങ്ങളുടെ വോട്ടിന് അര്‍ഹതയില്ലെന്നും ഇവര്‍ പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍.

Next Story