Top

അയോധ്യ-ബാബറി തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് ബോബ്‌ഡെ പരിഗണിച്ചത് ഷാരൂഖ് ഖാനെ; ഷാരൂഖ് സമ്മതവും അറിയിച്ചു; വെളിപ്പെടുത്തല്‍

ബാബറി-അയോധ്യ തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതാനാക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ താല്‍പര്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ബോബ്‌ഡെക്ക് യാത്രയയപ്പ് നല്‍കുന്ന പരിപാടിയില്‍ വെച്ചാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് ഇക്കാര്യം തുറന്നു പറഞ്ഞത്. മധ്യസ്ഥ സ്ഥാനം വഹിക്കാന്‍ ഷാരൂഖ് സന്നദ്ധനായിരുന്നെന്നും എന്നാല്‍ പിന്നീടിത് നടക്കാതെ പോയെന്നും ഇദ്ദേഹം വ്യക്തമാക്കി. ‘ അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഷാരൂഖ് ഖാന് പറ്റുമോ എന്ന് […]

24 April 2021 1:45 AM GMT

അയോധ്യ-ബാബറി തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് ബോബ്‌ഡെ പരിഗണിച്ചത് ഷാരൂഖ് ഖാനെ; ഷാരൂഖ് സമ്മതവും അറിയിച്ചു;  വെളിപ്പെടുത്തല്‍
X

ബാബറി-അയോധ്യ തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതാനാക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ താല്‍പര്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ബോബ്‌ഡെക്ക് യാത്രയയപ്പ് നല്‍കുന്ന പരിപാടിയില്‍ വെച്ചാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് ഇക്കാര്യം തുറന്നു പറഞ്ഞത്.

മധ്യസ്ഥ സ്ഥാനം വഹിക്കാന്‍ ഷാരൂഖ് സന്നദ്ധനായിരുന്നെന്നും എന്നാല്‍ പിന്നീടിത് നടക്കാതെ പോയെന്നും ഇദ്ദേഹം വ്യക്തമാക്കി. ‘ അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഷാരൂഖ് ഖാന് പറ്റുമോ എന്ന് ജസ്റ്റിസ് ബോബ്‌ഡെ എന്നോട് ചോദിച്ചു. ഞാന്‍ ഷാരൂഖുമായി സംസാരിച്ചു. അദ്ദേഹം മധ്യസ്ഥത വഹിക്കാന്‍ സന്തോഷത്തോടെ സമ്മതമറിയിച്ചു. പക്ഷെ മധ്യസ്ഥത നടന്നില്ല,’ വികാസ് സിംഗ് പറഞ്ഞു. ഓണ്‍ലൈന്‍ ആയാണ് യാത്രയയപ്പ് ചടങ്ങ് നടന്നത്.

പിന്നീട് അയോധ്യ തര്‍ക്ക പരിഹാരത്തിന് ശ്രീ ശീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീ രാം പഞ്ചു, മുന്‍ ജഡ്ജ് എഫ്എംഐ കലിഫുള്ള എന്നിവരെയാണ് സുപ്രീം കോടതി മധ്യസ്ഥ സമിതിയിലേക്ക് നിയോഗിച്ചത്.

ഇന്നലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും എസ്എ ബോബ്‌ഡെ വിരമിച്ചത്. 2019 നവംബര്‍ 18 നാണ് ഇന്ത്യയുടെ 47ാമത് ചീഫ് ജസ്റ്റിസായി ബോബ്‌ഡെ നിയമിതനായത്. ജസ്റ്റിസ് എന്‍വി രമണയാണ് ബോബ്‌ഡെക്ക് പകരം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് വരുന്നത്.

എസ്എ ബോബ്‌ഡെ, രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ സുപ്രീം കോടതി ബെഞ്ചായിരുന്നു ബാബറി-അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ചത്.

Next Story