Top

രോഹിണി സിംഗിനെതിരെ ബലാത്സംഗ ഭീഷണി; എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗിനു നേരെ ബലാത്സംഗ, കൊലപാതക ഭീഷണി മുഴക്കിയതിന്റെ പേരില്‍ നിയമവിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 കാരനായ കപില്‍ വ്യയന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ഉദയ്പൂര്‍ റേഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉദയ്പൂരിലെ സെമാരി ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കപില്‍. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുമായി വിദ്യാര്‍ത്ഥിക്കു ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ പറ്റി രോഹിണി സിംഗ് റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ പ്രകോപിതനായാണ് താനിങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ […]

31 Jan 2021 11:01 AM GMT

രോഹിണി സിംഗിനെതിരെ ബലാത്സംഗ ഭീഷണി; എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍
X

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗിനു നേരെ ബലാത്സംഗ, കൊലപാതക ഭീഷണി മുഴക്കിയതിന്റെ പേരില്‍ നിയമവിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 കാരനായ കപില്‍ വ്യയന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ഉദയ്പൂര്‍ റേഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉദയ്പൂരിലെ സെമാരി ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കപില്‍. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുമായി വിദ്യാര്‍ത്ഥിക്കു ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ പറ്റി രോഹിണി സിംഗ് റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ പ്രകോപിതനായാണ് താനിങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ട്രാക്ടര്‍ റാലി സമരത്തെക്കുറിച്ച് രോഹിണി സിംഗ് ഒരു ട്വീറ്റ് ഇട്ടിരുന്നു. ഇതിനു ശേഷമാണ് രോഹിണി സിംഗിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് കപില്‍ മെസേജ് അയച്ചത്. ഈ ഭീഷണി ഉള്‍പ്പെടെയുള്ള ട്വീറ്റ് രോഹിണി സിംഗ് ഉദയ്പൂര്‍ ഐജിക്കും എസ്പിക്കും അയക്കുകയും ഉടനെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെഹ്‌ലോട്ടിനെയും ഇതു സംബന്ധിച്ചുള്ള ട്വീറ്റില്‍ രോഹിണി സിംഗ് ടാഗ് ചെയ്തിട്ടുണ്ടായിരുന്നു.

Next Story