ലാവ്ലിന് കേസ് വീണ്ടും മാറ്റി; അതൃപ്തി അറിയിച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: എസ് എന്‍ സി ലാവ്ലിന് കേസ് വീണ്ടും മാറ്റി. കേസ് മാറ്റിവെക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജനുവരി ഏഴിലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസില്‍ വാദിക്കാനായി കുറച്ചുകൂടി സമയം വേണമെന്നായിരുന്നു സിബിഐ യുടെ ആവശ്യം. അടിക്കടി ഇത്തരത്തില്‍ കേസുകള്‍ മാറ്റിവെക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ കോടതി സിബിഐയുടെ ആവശ്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്. ഏതാനും […]

ന്യൂദല്‍ഹി: എസ് എന്‍ സി ലാവ്ലിന് കേസ് വീണ്ടും മാറ്റി. കേസ് മാറ്റിവെക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജനുവരി ഏഴിലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസില്‍ വാദിക്കാനായി കുറച്ചുകൂടി സമയം വേണമെന്നായിരുന്നു സിബിഐ യുടെ ആവശ്യം. അടിക്കടി ഇത്തരത്തില്‍ കേസുകള്‍ മാറ്റിവെക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ കോടതി സിബിഐയുടെ ആവശ്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൂടുതല്‍ രേഖകള്‍ ഹാജരാക്കാനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാമെന്ന് സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതനുസരിച്ചാണ് ജനുവരി ഏഴിന് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബര്‍ എട്ടിന് വാദം കേട്ടപ്പോള്‍ സി.ബി.ഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്പ്പിക്കണമെന്ന്കോടതി ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ഒരു നോട്ടീസ് സമര്‍പ്പിച്ചെങ്കിലും ഇതിന്റെ രേഖകള്‍ സിബിഐ സമര്‍പ്പിക്കാത്തിനാല്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സിബിഐയുടെ അപ്പീല്‍.
- TAGS:
- SNC lAVLIN