Top

പൊട്ടിക്കരഞ്ഞ് ലതികാ സുഭാഷ്; ‘നേതാക്കളേക്കാളും സ്‌നേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്’

എഐസിസി അംഗത്വവും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് ലതികാ സുഭാഷ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സൂചനയും ലതികാ സുഭാഷ് മാധ്യമങ്ങള്‍ക്ക് നല്‍കി ഇന്ന് വൈകുന്നേരം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവും. പാര്‍ട്ടി പ്രവര്‍ത്തകരാണ് തന്‍രെ എല്ലാമെന്നും നേതാക്കളേക്കാളും തന്നെ സ്‌നേഹിച്ചത് അവരാണെന്നും ലതികാ സുഭാഷ് പറഞ്ഞു. ‘എന്റെ നേതാക്കന്‍മാരേക്കാളും എന്നോട് സ്‌നേഹം അവര്‍ക്കാണെന്ന് എനിക്ക് മനസ്സിലായി. കാരണം കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവരെന്ന വിളിച്ചു. വിദേശരജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് പേര്‍ എന്നെ വിളിക്കുന്നുണ്ട്. എന്നാല്‍ നേതാക്കള്‍ തന്നെ […]

15 March 2021 1:01 AM GMT

പൊട്ടിക്കരഞ്ഞ് ലതികാ സുഭാഷ്; ‘നേതാക്കളേക്കാളും സ്‌നേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്’
X

എഐസിസി അംഗത്വവും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് ലതികാ സുഭാഷ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സൂചനയും ലതികാ സുഭാഷ് മാധ്യമങ്ങള്‍ക്ക് നല്‍കി ഇന്ന് വൈകുന്നേരം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവും. പാര്‍ട്ടി പ്രവര്‍ത്തകരാണ് തന്‍രെ എല്ലാമെന്നും നേതാക്കളേക്കാളും തന്നെ സ്‌നേഹിച്ചത് അവരാണെന്നും ലതികാ സുഭാഷ് പറഞ്ഞു.

‘എന്റെ നേതാക്കന്‍മാരേക്കാളും എന്നോട് സ്‌നേഹം അവര്‍ക്കാണെന്ന് എനിക്ക് മനസ്സിലായി. കാരണം കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവരെന്ന വിളിച്ചു. വിദേശരജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് പേര്‍ എന്നെ വിളിക്കുന്നുണ്ട്. എന്നാല്‍ നേതാക്കള്‍ തന്നെ അവഗണിച്ചെന്നും ലതികാ സുഭാഷ് പറഞ്ഞു.

‘ബാധ്യതകളൊരുപാടുള്ള സാധാരണക്കാരിയാണ്. ഇനിയൊരു തെരഞ്ഞെടുപ്പിലൊക്കെ പോയി ബാധ്യത വരുത്താന്‍ പറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ സ്വതന്ത്രയായി മത്സരിക്കും. എന്നെ അച്ഛനും അമ്മയും മരിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്റെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് തന്നത്. ഞാനിതൊന്നും ആരോടും പറയാറില്ല. ഇവിടെ താമസിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് എന്നെ അറിയാം. അത് കൊണ്ട് എനിക്ക് പാര്‍ട്ടിക്കാരാണ് ഏറ്റവും വലുത്. ഞാനിന്ന് ഏറ്റുമാനൂര്‍ താര ഓഡിറ്റോറിയത്തില്‍ ചെന്ന് ഞാനിന്ന് എന്ത് ചെയ്യണമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരോടും എന്നെ സ്‌നേഹിക്കുന്ന ആളുകളോടും ചോദിക്കും,’ ലതികാ സുഭാഷ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ലതിക പൊട്ടിക്കരഞ്ഞു.

Next Story