ലതികക്ക് പിന്നാലെ ഭര്‍ത്താവ് കെആര്‍ സുഭാഷും കോണ്‍ഗ്രസ് വിട്ടു
കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായ കെആര്‍സുഭാഷ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ‘ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുധാകരനും സ്ഥാനമൊഴിയേണ്ടി വരും’; ഹൈക്കമാന്‍ഡ് നല്കുന്ന മുന്നറിയിപ്പിതാണെന്ന് കൊടിക്കുന്നില്‍ കെപിസിസിനിര്‍വാഹക സമിതി അംഗം, ഡിസിസി വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി – ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറഞ്ഞ കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ നടന്ന നിയമസഭാ […]
16 Jun 2021 8:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായ കെആര്‍സുഭാഷ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
കെപിസിസിനിര്‍വാഹക സമിതി അംഗം, ഡിസിസി വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി – ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറഞ്ഞ കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇദ്ദം മത്സരിച്ചിരുന്നു. എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഭാര്യയാണ്.