Top

‘യോഗ്യതയില്ലെന്ന് വീണ്ടും തെളിയിച്ചു, ആരാണെങ്കിലും ധാര്‍ഷ്ട്യവും ധിക്കാരവും സ്വഭാവമാക്കരുതല്ലോ’; ജോസഫൈനെതിരെ ലതികാ സുഭാഷ്

വനിത കമ്മീഷന്‍ അധ്യക്ഷയാവാന്‍ എംസി ജോസഫൈന് യോഗ്യതയില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. എംസി ജോസഫൈന്‍ പ്രത്യേകം വക്താവായിട്ടാണ് പെരുമാറുന്നതെന്നും ലതികാ സുഭാഷ് ആരോപിച്ചു. മദ്യലഹരിയിലായിരുന്ന അയല്‍വാസി മര്‍ദിച്ചുവെന്ന് കാട്ടി ലക്ഷ്മികുട്ടിയമ്മ നല്‍കിയ പരാതിയില്‍ കേസിലെ വിചാരണ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ അപമര്യാദയായി പെരുമാറിയത്. 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞുവെന്ന് എംസി ജോസഫൈന്‍ ചോദിച്ചുവെന്ന് വൃദ്ധയുടെ ബന്ധു ആരോപിച്ചു.പൊലീസില്‍ പറയേണ്ട കേസ് നിങ്ങള്‍ എന്തിനാണ് […]

23 Jan 2021 12:10 AM GMT

‘യോഗ്യതയില്ലെന്ന് വീണ്ടും തെളിയിച്ചു, ആരാണെങ്കിലും ധാര്‍ഷ്ട്യവും  ധിക്കാരവും സ്വഭാവമാക്കരുതല്ലോ’; ജോസഫൈനെതിരെ ലതികാ സുഭാഷ്
X

വനിത കമ്മീഷന്‍ അധ്യക്ഷയാവാന്‍ എംസി ജോസഫൈന് യോഗ്യതയില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. എംസി ജോസഫൈന്‍ പ്രത്യേകം വക്താവായിട്ടാണ് പെരുമാറുന്നതെന്നും ലതികാ സുഭാഷ് ആരോപിച്ചു. മദ്യലഹരിയിലായിരുന്ന അയല്‍വാസി മര്‍ദിച്ചുവെന്ന് കാട്ടി ലക്ഷ്മികുട്ടിയമ്മ നല്‍കിയ പരാതിയില്‍ കേസിലെ വിചാരണ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ അപമര്യാദയായി പെരുമാറിയത്.

89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞുവെന്ന് എംസി ജോസഫൈന്‍ ചോദിച്ചുവെന്ന് വൃദ്ധയുടെ ബന്ധു ആരോപിച്ചു.പൊലീസില്‍ പറയേണ്ട കേസ് നിങ്ങള്‍ എന്തിനാണ് വനിത കമ്മീഷനോട് പറയുന്നതെന്നാണ് എംസി ജോസഫൈന്‍ ഇവരോട് ചോദിച്ചത്.

വനിത കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ വനിതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അത് പരിഹരിക്കാനും ഉള്ള വലിയ ഉത്തരവാദിത്തമാണ് എംസി ജോസഫൈന് ഉള്ളത്. ഇത്തരം ഒരു പാട് വീഴ്ച്ചകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. താന്‍ ഇരിക്കുന്നത് കേരളത്തിലെ ജനങ്ങളോട് നിഷ്പക്ഷമായി പെരുമാറേണ്ട പദവിയിലാണെന്ന് ജോസഫൈന്‍ മറന്നുപോകുന്നു. അതികൊണ്ടാണ് വൃദ്ധയായ ഒരു മാതാവ് നേരിട്ട് ഹാജരാകണമെന്നും അവരോട് ശകാര വര്‍ഷം ചൊരിയുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടാവുകയും ചെയ്തത്. അവര്‍ യോഗ്യയല്ലായെന്ന് ഒന്നുകൂടെ തെളിഞ്ഞിരിക്കുകയാണ്. പ്രത്യേക വക്താവായിട്ടാണ് പെരുമാറുന്നത്. ആരാണെങ്കിലും ധാര്‍ഷ്ട്യവും ധിക്കാരവും സ്വഭാവമാക്കരുതല്ലോ, അവരില്‍ നിന്നും ഒരുപാട് പ്രതീക്ഷിച്ചുകൊണ്ടാണ് സ്ത്രീകള്‍ അവരെ പോയിക്കാണുന്നത്.

-ലതിക സുഭാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

വൃദ്ധയുടെ ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണം

വനിത കമ്മീഷന്‍ അധ്യക്ഷ: ആരാണ് പരാതിക്കാരി

പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.

വനിത കമ്മീഷന്‍ അധ്യക്ഷ: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ…

പരാതിക്കാരിയുടെ ബന്ധു: അപ്പോള്‍ ഇതു വനിതാ കമ്മീഷനില്‍ അല്ലേ പരാതി കൊടുക്കേണ്ടത്

വനിത കമ്മീഷന്‍ അധ്യക്ഷ: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനില്‍ എത്തിക്ക്, വനിതാ കമ്മീഷനില്‍ പരാതി കൊടുത്താല്‍ വിളിപ്പിക്കും, അപ്പോള്‍ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താല്‍ ആളെ ശിക്ഷിക്കാന്‍ പറ്റോ ഇല്ലലോ, കമ്മീഷന്‍ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങള്‍ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷന്‍ ഓഫീസില്‍ വിളിപ്പിച്ചാല്‍ വരാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ

പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേല്‍ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്

വനിത കമ്മീഷന്‍ അധ്യക്ഷ: അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ

Next Story

Popular Stories