“മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ”; ക്ഷുഭിതയായി ലതിക സുഭാഷ്
140 മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങാതെ ഏറ്റുമാനൂരിലെ ജനങ്ങളിലേക്കിറങ്ങി മണ്ഡലത്തിലെ താരപ്രചാരകയാകാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു. സിപിഐഎമ്മുമായുള്ള ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.
താന്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ലതിക ആരോപിക്കുന്നു. താന്‍ ഒരു ചെറുമീനാണ്. വന്‍ ശക്തികളോട് ഇപ്പോള്‍ പൊരുതുകയാണ്. 140 മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങാതെ ഏറ്റുമാനൂരിലെ ജനങ്ങളിലേക്കിറങ്ങി മണ്ഡലത്തിലെ താരപ്രചാരകയാകാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ലതികയുടെ പ്രതികരണം.
ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. തിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ലതികാ സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. സിപിഐഎമ്മും ലതികാ സുഭാഷുമായും ബന്ധമുണ്ട്. അതിനേക്കുറിച്ച് കോട്ടയത്ത് പറയും. കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് രാജ്യത്തെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ്. കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്നും പ്രതികരിച്ചിരുന്നു.