ലാത്തിചാര്‍ജ്ജ്, കണ്ണീര് വാതകം, ജലപീരങ്കി; തളരാതെ കര്‍ഷകര്‍, തടയാനാവാതെ പൊലീസ്; ഡല്‍ഹിയില്‍ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാന്‍ നീക്കം
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച അക്രമാസക്തമാവുന്നു. പ്രതിഷേധ റാലിയുമായെത്തിയ കര്‍ഷകര്‍ക്കുനേരെ ദല്‍ഹി പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹി-ഹരിയാന അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രാക്ടറിലും കാല്‍നടയുമായി എത്തിയ കര്‍ഷകര്‍ വിവിധ സ്ഥലങ്ങളിലൂടെ ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാനാണ് പൊലീസ് ശ്രമം. ഇതിനായി പൊലീസ് സര്‍ക്കാരിനോട് അനുമതി തേടി. അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മുള്ളുവേലികളും കൊണ്ട് […]

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച അക്രമാസക്തമാവുന്നു. പ്രതിഷേധ റാലിയുമായെത്തിയ കര്‍ഷകര്‍ക്കുനേരെ ദല്‍ഹി പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹി-ഹരിയാന അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രാക്ടറിലും കാല്‍നടയുമായി എത്തിയ കര്‍ഷകര്‍ വിവിധ സ്ഥലങ്ങളിലൂടെ ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാനാണ് പൊലീസ് ശ്രമം. ഇതിനായി പൊലീസ് സര്‍ക്കാരിനോട് അനുമതി തേടി. അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മുള്ളുവേലികളും കൊണ്ട് തടഞ്ഞിരിക്കുകയാണ്.
യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്നത്. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് പ്രതിഷേധത്തിലുള്ളത്. പൊലീസിന്റെ പ്രതിരോധങ്ങളെ എതിര്‍ത്ത് ഏത് വിധേനയും മാര്‍ച്ച് പൂര്‍ത്തിയാക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
കര്‍ഷക പ്രതിഷേധം കടുത്തതിന് പിന്നാലെ കേന്ദ്ര കൃഷിമന്ത്രി ഡിസംബര്‍ മൂന്നിന് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും സമവായങ്ങള്‍ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. മുമ്പ് പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍പോലും വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ തുറന്നടിച്ചു.