Top

നെടുമുടി വേണുവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

11 Oct 2021 6:53 AM GMT
ഫിൽമി റിപ്പോർട്ടർ

നെടുമുടി വേണുവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
X

നടന്‍ നെടുമുടി വേണുവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടനെ ഇന്നലെ ആശുപത്രിയില്‍ പ്രേവേശിപ്പിക്കുകയായിരുന്നു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

'യുവ'മാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്തായി പുറത്തിറങ്ങിയ ചിത്രം. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'മാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. തമിഴിലും മലയാളത്തിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയുടെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Next Story

Popular Stories