മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകന് അഭിജിത് മുഖര്‍ജി തൃണമൂലിലേക്ക്
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജാംഗിപ്പൂര്‍ എം പിയായിരുന്ന അഭിജിത് മുഖര്‍ജി മുതിര്‍ന്ന തൃണമൂല്‍ നേതാക്കളുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുമായി മുഖര്‍ജി കഴിഞ്ഞമാസം അവസാനം കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച്ചനടത്തിയിരുന്നു. അഭിജിത് മുഖര്‍ജി തൃണമൂലിലേക്കുള്ള പ്രവേശനം ഉറപ്പിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കൊല്‍ക്കത്തയില്‍ മുതിര്‍ന്ന തൃണമൂല്‍ നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും മുഖര്‍ജിയുടെ പാര്‍ട്ടി പ്രവേശനം. വ്യാജ കൊവിഡ് വാക്സിനേഷന് കേസില്‍ ബംഗാള്‍ […]
5 July 2021 5:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജാംഗിപ്പൂര്‍ എം പിയായിരുന്ന അഭിജിത് മുഖര്‍ജി മുതിര്‍ന്ന തൃണമൂല്‍ നേതാക്കളുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി.
തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുമായി മുഖര്‍ജി കഴിഞ്ഞമാസം അവസാനം കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച്ചനടത്തിയിരുന്നു. അഭിജിത് മുഖര്‍ജി തൃണമൂലിലേക്കുള്ള പ്രവേശനം ഉറപ്പിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കൊല്‍ക്കത്തയില്‍ മുതിര്‍ന്ന തൃണമൂല്‍ നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും മുഖര്‍ജിയുടെ പാര്‍ട്ടി പ്രവേശനം.
വ്യാജ കൊവിഡ് വാക്സിനേഷന് കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണച്ച് മുഖര്‍ജി രംഗത്തെത്തിയിരുന്നു.വ്യാജവാക്സിനേഷന് കേസില്‍ മമതയെ കുറ്റപ്പെടുത്തുന്നത് നീരവ് മോദി, വിജയ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ കുറ്റകൃത്യങ്ങളില്‍ പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തുന്നതുപോലെയാണെന്ന് മുഖര്‍ജി ചൂണ്ടിക്കാണിച്ചിരുന്നു.
മുഖര്‍ജിയുടെ മമതയ്ക്കുള്ള തുറന്ന പിന്തുണ കോണ്‍ഗ്രസിലും കടുത്ത അഭിപ്രായ ഭിന്നതയുണ്ടാക്കിയിരുന്നു. അതേസമയം അഭിജിത് മുഖര്‍ജിയുടെ സഹോദരി ശര്‍മ്മിഷ്ഠ മുഖര്‍ജി കോണ്ഗ്രിസില് തന്നെ തുടരും.