ചരിത്ര ജയം കൈവിട്ട് എഫ്.സി. ഗോവ; അവസാന മിനിറ്റ് ഗോളില്‍ സമനില, ഇന്ത്യന്‍ ഫുട്ബോളിന് നിരാശ
എ.എഫ്.സി. ചാമ്പ്യന്‍ഷിപ്പില്‍ ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന ഖ്യാതി എഫ്.സി. ഗോവയ്ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായി. അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ അവര്‍ ഖത്തര്‍ ക്ലബ് അല്‍ റയ്യനോടു സമനില വഴങ്ങി. ഇന്നലെ ഫട്ടോര്‍ഡയില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്കോറിനാണ് കരുത്തരായ എതിരാളികളെ ഗോവ സമനിലയില്‍ തളച്ചത്. ആദ്യ പാദത്തിലും അല്‍ റയ്യാനെ ഗോവ സമനിലയില്‍ തളച്ചിരുന്നു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയാണ് ഗോവ ആരംഭിച്ചത്. ഹോര്‍ഗെ ഓര്ട്ടിസായിരുന്നു സ്കോറര്‍. […]

എ.എഫ്.സി. ചാമ്പ്യന്‍ഷിപ്പില്‍ ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന ഖ്യാതി എഫ്.സി. ഗോവയ്ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായി. അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ അവര്‍ ഖത്തര്‍ ക്ലബ് അല്‍ റയ്യനോടു സമനില വഴങ്ങി.
ഇന്നലെ ഫട്ടോര്‍ഡയില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്കോറിനാണ് കരുത്തരായ എതിരാളികളെ ഗോവ സമനിലയില്‍ തളച്ചത്. ആദ്യ പാദത്തിലും അല്‍ റയ്യാനെ ഗോവ സമനിലയില്‍ തളച്ചിരുന്നു.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയാണ് ഗോവ ആരംഭിച്ചത്. ഹോര്‍ഗെ ഓര്ട്ടിസായിരുന്നു സ്കോറര്‍. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്കിയ മനോഹരമായ പാസ് ഏറെ പ്രയാസപ്പെട്ട് നിയന്ത്രിച്ച ഓര്‍ട്ടിസ് വലയിലേക്കു തിരിച്ചുവിടുകയായിരുന്നു.
ലീഡ് നേടിയ ശേഷം പ്രതിരോധം കടുപ്പിച്ച ഗോവ എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കിയില്ല. ബോള്‍ പൊസെഷന്‍ വിട്ടുനല്‍കി മികച്ച പ്രതിരോധമുയര്‍ത്തിയ ഇന്ത്യന്‍ ക്ലബ് ഇടവേളകളില്‍ ഖത്തര്‍ ടീമിനെ ഞെട്ടിച്ചു കൗണ്ടര്‍ അറ്റാക്കുകളും നടത്തി.
രണ്ടാം പകുതിയിലും സ്ഥിതി സമാനമായിരുന്നു. ഒപ്പമെത്താന്‍ ഖത്തറി ടീം കിണഞ്ഞു പൊരുതിയെങ്കിലും സാന്‍സണ്‍ പെരേര, ജയിംസ് ഡൊണാഷെ, ഇവാന് ഗോണ്‍സാലസ്, സെരിട്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ ഗോവന്‍ പ്രതിരോധം വിട്ടു നല്കാന് തയാറായില്ല. മത്സരം അവസാന മിനിറ്റുകളോട് അടുത്തതോടെ അല്‍റയ്യാന്‍ നിരന്തര ആക്രമണമഴിച്ചുവിട്ടു.
ഒടുവില്‍ 89-ാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധത്തിനു പിഴച്ചു. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഫെറിഡൂണ് ഗോവയുടെ ഹൃദയം തകര്‍ത്ത സമനില ഗോള്‍ നേടി.
എ.എഫ്.സി. കപ്പില്‍ നിന്നു നേരത്തെ തന്നെ പുറത്തായ ഗോവ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ചു മത്സരങ്ങളില്‍ നിന്നു മൂന്നു സമനിലയോടെ മൂന്നു പോയിന്റാണ് അവര്‍ക്കുള്ളത്.