Top

അഫ്ഗാനിസ്താനിലെ അവസാന ജൂതനും രാജ്യം വിടുന്നു

അഫ്ഗാനിസ്താനിലെ അവേശേഷിക്കുന്ന ഒരേയൊരു ജൂത മത വിശ്വാസിയും രാജ്യം വിട്ട് ഇസ്രായേലിലേക്ക് പോവുകയാണ്. സെബുലന്‍ സിമെന്റൊവ് എന്ന 62 കാരനാണ് രാജ്യം വിടുന്നത്. ഇദ്ദേഹം കൂടി പോവുന്നതോടു കൂടി ഒരു കാലത്ത് നിരവധി ജൂതര്‍ വസിച്ചിരുന്ന അഫ്ഗാനിസ്താനില്‍ ഇനി ഒരു ജൂത മതവിശ്വാസിയും അവശേഷിക്കില്ല. കൂടെയുണ്ടായിരുന്ന ജൂതരെല്ലാം രാജ്യം വിട്ടപ്പോഴും അഫ്ഗാനിസ്താന്‍ എന്റെ രാജ്യമാണ് ഞാന്‍ ഇവിടെത്തന്നെ തുടരുമെന്നായിരുന്നു സിമന്റൊവ് പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്താനിലെ ഭാവി ഇനി അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് സ്വന്തം രാജ്യം വിട്ട് ഇദ്ദേഹം പോവുന്നത്. […]

12 July 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഫ്ഗാനിസ്താനിലെ അവസാന ജൂതനും രാജ്യം വിടുന്നു
X

അഫ്ഗാനിസ്താനിലെ അവേശേഷിക്കുന്ന ഒരേയൊരു ജൂത മത വിശ്വാസിയും രാജ്യം വിട്ട് ഇസ്രായേലിലേക്ക് പോവുകയാണ്. സെബുലന്‍ സിമെന്റൊവ് എന്ന 62 കാരനാണ് രാജ്യം വിടുന്നത്. ഇദ്ദേഹം കൂടി പോവുന്നതോടു കൂടി ഒരു കാലത്ത് നിരവധി ജൂതര്‍ വസിച്ചിരുന്ന അഫ്ഗാനിസ്താനില്‍ ഇനി ഒരു ജൂത മതവിശ്വാസിയും അവശേഷിക്കില്ല. കൂടെയുണ്ടായിരുന്ന ജൂതരെല്ലാം രാജ്യം വിട്ടപ്പോഴും അഫ്ഗാനിസ്താന്‍ എന്റെ രാജ്യമാണ് ഞാന്‍ ഇവിടെത്തന്നെ തുടരുമെന്നായിരുന്നു സിമന്റൊവ് പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്താനിലെ ഭാവി ഇനി അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് സ്വന്തം രാജ്യം വിട്ട് ഇദ്ദേഹം പോവുന്നത്. അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍, നാറ്റോ സൈന്യം പിന്‍വാങ്ങുന്നതോടെ താലിബാന്‍ ഭരണം കൈയ്യാളും എന്ന് മുന്നില്‍ കണ്ടാണ് ഇദ്ദേഹം അഫ്ഗാന്‍ വിടുന്നത്. മുന്‍കാലങ്ങളില്‍ താലിബാന്റെ ക്രൂരതകള്‍ക്കിരയായി എല്ലാം നഷ്ടപ്പെട്ട ഈ വയോധികന് ഇനിയും ഇവിടെ പിടിച്ചു നില്‍ക്കാനുള്ള ശേഷിയില്ല.

90 കളില്‍ അഫ്ഗാനിലെ വലിയ കാര്‍പെന്റ് ബിസിനസ്‌കാരനായിരുന്നു ഇദ്ദേഹം. സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിന് മുമ്പ് അഫ്ഗാനിസ്താനിലെ ജൂതരുടെ ജീവിതം മനോഹരമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ആയിരത്തോളം ജൂതമത വിശ്വാസികള്‍ രാജ്യത്തെ ഹെരത് നഗരത്തില്‍ അന്ന് ഒരുമയോടെ ജീവിച്ചിരുന്നു. നാല് സിനഗോഗുകള്‍ അന്ന് അഫ്ഗാനിസ്താനിലുണ്ടായിരുന്നു. ഇന്ന് ഒരു സിനഗോഗ് ആണ് ഇവിടെ അവശേഷിക്കുന്നത്.

രാജ്യത്ത് താലിബാന്‍ ഭരണ കൈയ്യാളിയതോടൊണ് സിമന്റൊവിന്റെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ചത്. കാബൂളിലെ ഇദ്ദേഹത്തിന്റെ കട താലിബാന്‍ നശിപ്പിച്ചു. കച്ചവടം നശിച്ചു. സിമെന്റൊവിനെ താലിബാന്‍ ജയിലിടയക്കുകയും അദ്ദേഹം സൂക്ഷിച്ചു വെച്ചിരുന്ന ജൂത വേദ പുസ്തകമായ തോറ നശിപ്പിക്കുകയും ചെയ്തു. ഇക്കാലയളവിനിടയില്‍ സിമന്റൊവിന്റെ ഭാര്യയും മക്കളും ഇസ്രായേലിലേക്ക് പോയി. ജയിലില്‍ നിന്നിറങ്ങിയ ശേഷം കാബൂളിലെ സിനഗോഗ് പരിപാലിക്കലാണ് ഈ വയോധിക ജൂതന്റെ ജോലി.

അഫ്ഗാനിസ്താനിലെ ചരിത്ര സംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച വയോധികനാണ് ഇദ്ദേഹം. സോവിയറ്റ് യൂണിയന്റെ അധിനിവേശം, പിന്നീട് താലിബാന്റെ ക്രൂര ഭരണം, അമേരിക്കന്‍ സൈന്യത്തിന്റെ വരവ് തുടങ്ങി ഒരു രാജ്യം ശിഥിലമായ വഴികളിലുടനീളം ഇദ്ദേഹത്തിന്റെ ഓര്‍മ്മയിലുണ്ട്.

ഇക്കാലയളവിനിടയില്‍ പല തവണ ഇദ്ദേഹത്തെ മതപരിവര്‍ത്തനത്തിന് പലരും നിര്‍ബന്ധിച്ചു. എന്നാല്‍ ദൈവം നിങ്ങളെ മുസ്ലിമാക്കി ജനിപ്പിച്ചു എന്നെ ജൂതനുമാക്കിയെന്ന് പറഞ്ഞ് ഇദ്ദേഹം ഈ ആവശ്യങ്ങളെ തിരസ്‌കരിച്ചു. നാല് തവണ ഇദ്ദേഹത്തെ താലിബാന്‍ ജയിലിടച്ചിട്ടുണ്ട്.

എന്നാല്‍ ഇനിയും ഇവിടെ പിടിച്ചു നില്‍ക്കുക എന്നത് സാധ്യമല്ലെന്നാണ് ഇദ്ദേഹം ഇപ്പോള്‍ കരുതുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാന്റെ ക്രൂര ഭരണം വീണ്ടും വരുമെന്നാണ് ഇദ്ദേഹം ഭയക്കുന്നത്. 2001 ലെ അമേരിക്കന്‍ സൈന്യത്തിന്റെ വരവ് അഫ്ഗാനിസ്താനെ രക്ഷപ്പെടുത്തുമെന്ന് ഇദ്ദേഹം കരുതിയിരുന്നു. എന്നാല്‍ 20 വര്‍ഷത്തെ സൈനിക അധിനിവേശം കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവുമില്ലാതെ അമേരിക്ക പിന്‍വാങ്ങുമ്പോള്‍ ഇനി അഫ്ഗാനിസ്താന്റെ ഭാവിയെന്തെന്ന് ഇദ്ദേഹവും ആശങ്കപ്പെടുന്നു. 2500 വര്‍ഷത്തോളം അഫ്ഗാനിസ്താനില്‍ ജൂത സമൂഹം ജീവിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇന്ന് ഇസ്രായേലില്‍ പതിനായിരത്തിലേറെ ജൂതര്‍ അഫ്ഗാന്‍ പാരമ്പര്യമുള്ളവരാണ്.

Next Story