
ലാരി കിങ് എന്നറിയപ്പെട്ടിരുന്ന വിഖ്യാത അമേരിക്കന്‍ അവതാരകന് ലോറന്‍സ് ഹാര്‍വി സീഗര്‍ വിടവാങ്ങി. ടെലിവിഷന്‍ ചര്‍ച്ചകളിലെ ജനപ്രിയ മുഖമായിരുന്നു ലാരി കിങ്. തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലൂടെ അവതരണ രംഗത്തേച്ച് കടന്ന് വന്ന വ്യക്തയാണ് അദ്ദേഹം. 87 കാരനായിരുന്ന ലാരി കുറച്ച് നാളുകളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇതിനിടയ്ക്ക് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
1933ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനിലാണ് ലാരി കിങ് ജനിച്ചത്. പട്ടിണിയും പരിവട്ടവുമായിയിരുന്നു ബാല്യകാലം മുതല്‍ ലാരിക്ക് തുണയായിരുന്നത്. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിപ്പിക്കേണ്ടിവന്ന ലാരിക്ക് അപ്രതീക്ഷിതമായി ഒരു റേഡിയോ നിലയത്തില്‍ ജോലി ലഭിച്ചു. റേഡിയോ നിലയത്തിലെ അവതാരകന് ഒഴിവുള്ള ദിവസങ്ങളില്‍ താല്കാതികമായെങ്കിലും ലാരി പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ലോറന്‍സ് ഹാര്‍വി സീഗര്‍ ( 19/11/1933 – 23/01/2021)
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും റേഡിയോ അവതരണ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ലാരി മികച്ച കമന്റേറ്റര്‍ കൂടിയായിരുന്നു. പിന്നീട് എഴുപതുകളിലാണ് അദ്ദേഹം ടെലിവിഷന്‍ മധ്യമ രംഗത്തേക്കെത്തുന്നത്. പിന്നീട് അഭിമുഖക്കാരന് എന്ന നിലയില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ലാരി കിങിന് സാധിച്ചു. മോണിക്ക ലെവന്‍സ്കി വിവാദ സമയത്ത് ബില്‍ ക്ലിന്റനുമായെടുത്ത അഭിമുഖം ഏറെ പ്രചാരം നേടിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്സണ്, ഒബാമ എന്നിവരും ലാരിയുടെ ചോദ്യശരങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല.
25 വര്‍ഷക്കാലമായി സിഎന്‍എന്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ലാരി കിങ് ലൈവ്’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു അദ്ദേഹം. 6120 എപ്പിസോഡുകളിലായി 50,000 അഭിമുഖങ്ങളാണ് ലാരി എന്ന ഹാര്‍വി ഇതുവരെ നടത്തിയത്. ലാരി കിങ് ലൈവിന്റെ അവസാന എപ്പിസോഡ് 2010 ഡിസംബര്‍ 16നാണ് സംപ്രേഷണം ചെയ്യുന്നത്. 22.5 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.
അതേസമയം യുഎസ് ടുഡെ ദിനപ്പത്രത്തില്‍ 20 വര്‍ഷത്തോളം കോളമിസ്റ്റുകൂടിയായിരുന്നു ലാരി. ഒട്ടേറെ വായനക്കാരായിരുന്നു ലാരിയുടെ ലേഖനങ്ങള്ങ്ങള്ക്ക് ഉണ്ടായിരുന്നത്. മാത്രമല്ല എമ്മി അടക്കം 200ല്‍പരം അവാര്‍ഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ടെലിവിഷന്‍ ജീവിതം പോലെ തന്നെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ് അദ്ദേഹത്തിന്റെ കുടുംബ ജീവിതവും. എട്ട് വിവാഹങ്ങളിലായി അഞ്ച് മക്കളാണ് അദ്ദേഹത്തിനുള്ളത്. യഥാര്‍ത്ഥത്തില്‍ ഏഴ് പേരെയാണ് അദ്ദേഹം വിവാഹം ചെയ്തതെങ്കിലും തന്റെ ഒരു ഭാര്യയെ അദ്ദേഹം വീണ്ടും വിവാഹം ചെയ്യുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വിവാഹങ്ങളും ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.