Top

‘മെസിയുടെ പാസില്‍ റൊണാള്‍ഡോയുടെ ഗോള്‍, ലിയോ ഫ്രീകിക്ക് എടുക്കുമ്പോള്‍ റോണോ പെനാല്‍റ്റിയെടുക്കും…’

മെസി മനോഹരമായി ഡ്രിബിള്‍ ചെയ്തു നല്‍കുന്ന ചിപ് പാസ് റൊണാള്‍ഡോ ഹെഡ് ചെയ്തു ഗോള്‍ ആക്കുന്നു… ബോക്‌സിനുള്ളില്‍ നിന്ന് റൊണാള്‍ഡോയുടെ നോ ലുക്ക് ബാക്ക് ഹീല്‍ പാസില്‍ നിന്ന് മെസിയുടെ ലോങ് റേഞ്ചര്‍ ഗോള്‍… മെസി ഫ്രീകിക്ക് എടുക്കുമ്പോള്‍ റൊണാള്‍ഡോ പെനാല്‍റ്റിയെടുക്കും… ഇങ്ങനെയൊരു ടീം ഗെയിമും നിമിഷങ്ങളും സ്വപ്‌നം കാണാനല്ലാതെ അസംഭവ്യമാണെന്നേ കടുത്ത ആരാധകര്‍ പോലും കരുതുന്നുള്ളൂ… എന്നാല്‍ അസംഭവ്യമായതിനെ സംഭവ്യമാക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട്ടയെന്ന് ഇറ്റാലിയന്‍-സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ […]

26 Jun 2021 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മെസിയുടെ പാസില്‍ റൊണാള്‍ഡോയുടെ ഗോള്‍, ലിയോ ഫ്രീകിക്ക് എടുക്കുമ്പോള്‍ റോണോ പെനാല്‍റ്റിയെടുക്കും…’
X

മെസി മനോഹരമായി ഡ്രിബിള്‍ ചെയ്തു നല്‍കുന്ന ചിപ് പാസ് റൊണാള്‍ഡോ ഹെഡ് ചെയ്തു ഗോള്‍ ആക്കുന്നു… ബോക്‌സിനുള്ളില്‍ നിന്ന് റൊണാള്‍ഡോയുടെ നോ ലുക്ക് ബാക്ക് ഹീല്‍ പാസില്‍ നിന്ന് മെസിയുടെ ലോങ് റേഞ്ചര്‍ ഗോള്‍… മെസി ഫ്രീകിക്ക് എടുക്കുമ്പോള്‍ റൊണാള്‍ഡോ പെനാല്‍റ്റിയെടുക്കും… ഇങ്ങനെയൊരു ടീം ഗെയിമും നിമിഷങ്ങളും സ്വപ്‌നം കാണാനല്ലാതെ അസംഭവ്യമാണെന്നേ കടുത്ത ആരാധകര്‍ പോലും കരുതുന്നുള്ളൂ…

എന്നാല്‍ അസംഭവ്യമായതിനെ സംഭവ്യമാക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട്ടയെന്ന് ഇറ്റാലിയന്‍-സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ ട്രാന്‍സ്ഫര്‍ നീക്കമായിരിക്കുമത്.

പുതിയ സീസണില്‍ യുവന്റസ് വിടുമെന്ന് വ്യക്തമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബാഴ്‌സലോണയില്‍ ലയണല്‍ മെസിക്കൊപ്പം എത്തിക്കാനുള്ള ശ്രമത്തിലാണ് ലാപോര്‍ട്ടയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി അന്റേ്ായിന്‍ ഗ്രീസ്മാനെയും സെര്‍ജി റോബര്‍ട്ടോ, ഫിലിപ്പെ കുടീഞ്ഞോ എന്നിവരിലൊരാളെയും യുവന്റസിന് നല്‍കി ഒരു സ്വാപ് ഡീല്‍ പദ്ധതി ലാപോര്‍ട്ട തയാറാക്കിയിട്ടുണ്ടെന്നും ഇത് യുവന്റസ് മാനേജ്‌മെന്റിനു മുന്നില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു ഡീലിന് റൊണാള്‍ഡോ തയാറാകുമോ എന്ന കാര്യം സംശയമാണ് ഏവരും ഉയര്‍ത്തുന്നത്. ഇതിനു പുറമേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്‌സ എങ്ങനെ റൊണാള്‍ഡോയുടെ ഉയര്‍ന്ന വേതനം താങ്ങുമെന്നതും ചോദ്യം ബാക്കിയാക്കുന്നു. എന്നാല്‍ വേതനത്തിന്റെ കാര്യത്തിലും വ്യക്തമായ പദ്ധതി ലാപോര്‍ട്ടയ്ക്കുണ്ടെന്നാണ് സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച രണ്ടു താരങ്ങളെ ഒന്നിപ്പിക്കുക വഴി വന്‍ സാമ്പത്തിക നേട്ടവും ലാപോര്‍ട്ട സ്വപ്‌നം കാണുന്നു. കൂടാതെ ഇങ്ങനെ സംഭവിച്ചാല്‍ ലാ ലിഗയ്ക്കും അതു വലിയ നേട്ടമാകും. എന്നാല്‍ ഇതൊക്കെ സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.

റൊണാള്‍ഡോയെ എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് യുവന്റസ് നോക്കുന്നത്. എന്നാല്‍ ബാഴ്‌സലോണയുടെ ഈ ഓഫര്‍ അവര്‍ സ്വീകരിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. റൊണാള്‍ഡോയും യുവന്റസ് വിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. തന്റെ പഴയ ക്ലബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായിരുന്നു താരത്തിന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ റൊണാള്‍ഡോയെ വേണ്ടെന്ന് മാഡ്രിഡും വേതനം താങ്ങനാകില്ല, വെട്ടിക്കുറയ്ക്കണമെന്ന് യുണൈറ്റഡും വ്യക്തമാക്കിക്കഴിഞ്ഞു.

ഇതോടെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് റൊണാള്‍ഡോ നീങ്ങുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.ജിയുമായി താരത്തിന്റെ ഏജന്റസ് ചര്‍ച്ച നടത്തിയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയ്ക്കായി ബാഴ്‌സലോണ ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ വരുന്നത്.

Next Story

Popular Stories