Top

പ്രതാപത്തിലേക്കു തിരിച്ചുവരാന്‍ ശ്രീലങ്കയുടെ പത്തൊമ്പതാം അടവ്; വജ്രായുധത്തെ തിരകെയെത്തിക്കാന്‍ നീക്കം

മുന്‍നിര താരങ്ങളുടെ വിരമിക്കലിനു പിന്നാലെ തകര്‍ച്ചയിലേക്കു വീണ ശ്രീലങ്കന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പത്തൊമ്പതാം അടവ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ യുവനിരയ്ക്കു കരുത്തായി തങ്ങളുടെ വജ്രായുധത്തെ തന്നെ തിരികെ എത്തിക്കാനാണ് ലങ്ക പദ്ധതിയിടുന്നത്. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ലസിത് മലിംഗയെ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരികെക്കൊണ്ടു വരാനാണ് നീക്കം. 37-കാരനായ മലിംഗ രാജ്യന്തര ടെസ്റ്റ്-ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ചതാണ്. വിരമിച്ചിട്ടില്ലെങ്കിലും ഒരു വര്‍ഷമായി ട്വന്റി 20 ക്രിക്കറ്റില്‍ […]

11 May 2021 3:43 AM GMT

പ്രതാപത്തിലേക്കു തിരിച്ചുവരാന്‍ ശ്രീലങ്കയുടെ പത്തൊമ്പതാം അടവ്; വജ്രായുധത്തെ തിരകെയെത്തിക്കാന്‍ നീക്കം
X

മുന്‍നിര താരങ്ങളുടെ വിരമിക്കലിനു പിന്നാലെ തകര്‍ച്ചയിലേക്കു വീണ ശ്രീലങ്കന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പത്തൊമ്പതാം അടവ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ യുവനിരയ്ക്കു കരുത്തായി തങ്ങളുടെ വജ്രായുധത്തെ തന്നെ തിരികെ എത്തിക്കാനാണ് ലങ്ക പദ്ധതിയിടുന്നത്.

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ലസിത് മലിംഗയെ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരികെക്കൊണ്ടു വരാനാണ് നീക്കം. 37-കാരനായ മലിംഗ രാജ്യന്തര ടെസ്റ്റ്-ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ചതാണ്. വിരമിച്ചിട്ടില്ലെങ്കിലും ഒരു വര്‍ഷമായി ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

എന്നാല്‍ മലിംഗയെ പോലൊരു പരിചയസമ്പന്നനായ താരം യുവനിരയ്‌ക്കൊപ്പമുണ്ടായാല്‍ അതു ഗുണം ചെയ്യുമെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കരുതുന്നത്. ഇതു കണക്കിലെടുത്തു സെലകഷന്‍ കമ്മിറ്റി അംഗങ്ങള്‍ മലിംഗയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കത്തോട് താരവും പോസിറ്റീവായാണ് പ്രതികരിച്ചത്. ”ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ഇതുവരെ വിരമിച്ചിട്ടില്ല. എന്നെ പോലെ ഒരു മുതിര്‍ന്ന താരത്തെ ബോര്‍ഡ് എങ്ങനെ ഉപയോഗിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നു മുമ്പും തെളിയിച്ചിട്ടുള്ളതാണ്. സെലക്ടര്‍മാരുടെ എന്തു തീരുമാനവും അംഗീകരിക്കും”- മലിംഗ പറഞ്ഞു.

ഇതിനു മുമ്പ് 2020 മാര്‍ച്ചിലാണ് മലിംഗ അവസാനമായി ടി20 മത്സരം കളിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ ആ മത്സരത്തില്‍ പക്ഷേ താരത്തിന് തിളങ്ങാനായില്ല. ലങ്കയ്ക്കു വേണ്ടി ഇതുവരെ 84 ടി20കളില്‍ നിന്ന് 107 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 30 ടെസ്റ്റുകളില്‍ നിന്നു 101 വിക്കറ്റും 226 ഏകദിനങ്ങളില്‍ നിന്ന് 338 വിക്കറ്റുകളും സ്വന്തം പേരിലുണ്ട്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയായിരുന്നു. മുംബൈ നേടിയ അഞ്ചു കിരീട ജയങ്ങളില്‍ നാലിലും മലിംഗയുടെ പങ്ക് നിസ്തുലമാണ്.

Next Story

Popular Stories