Top

‘ഡബിള്‍ എഞ്ചിനല്ല, ട്രബിള്‍ എഞ്ചിനെന്ന് പറ’; മോദിയെ ട്രോളി ലാലു പ്രസാദ് യാദവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മോദിയുടെ ഡബിള്‍ എഞ്ചിന്‍ മുദ്രാവാക്യത്തെ ഉന്നം വെച്ചായിരുന്നു ലാലു പ്രസാദിന്റെ പരിഹാസം. ഇത് ഡബിള്‍ എഞ്ചിനല്ല, ട്രബിള്‍ എഞ്ചിനാണെന്നാണ് ലാലു പറഞ്ഞത്. ബീഹാറിലെ പ്രചരണ റാലിക്കിടെ സഖ്യത്തെ ഉദ്ദേശിച്ച്, സംസ്ഥാനം ഭരിക്കുന്നത് ഡബിള്‍ എഞ്ചിനാണെന്ന പരാമര്‍ശം മോദി നടത്തിയിരുന്നു. ‘ഇത് ഡബിള്‍ എഞ്ചിനല്ല, ഒരു ട്രബിള്‍ എഞ്ചിനാണ്. ലോക്ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ പെട്ടുപോയപ്പോള്‍ എവിടെയായിരുന്നു ഈ ഡബിള്‍ എഞ്ചിന്‍?’, ലാലു പ്രസാദ് […]

2 Nov 2020 1:29 AM GMT

‘ഡബിള്‍ എഞ്ചിനല്ല, ട്രബിള്‍ എഞ്ചിനെന്ന് പറ’; മോദിയെ ട്രോളി ലാലു പ്രസാദ് യാദവ്
X

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മോദിയുടെ ഡബിള്‍ എഞ്ചിന്‍ മുദ്രാവാക്യത്തെ ഉന്നം വെച്ചായിരുന്നു ലാലു പ്രസാദിന്റെ പരിഹാസം. ഇത് ഡബിള്‍ എഞ്ചിനല്ല, ട്രബിള്‍ എഞ്ചിനാണെന്നാണ് ലാലു പറഞ്ഞത്. ബീഹാറിലെ പ്രചരണ റാലിക്കിടെ സഖ്യത്തെ ഉദ്ദേശിച്ച്, സംസ്ഥാനം ഭരിക്കുന്നത് ഡബിള്‍ എഞ്ചിനാണെന്ന പരാമര്‍ശം മോദി നടത്തിയിരുന്നു.

‘ഇത് ഡബിള്‍ എഞ്ചിനല്ല, ഒരു ട്രബിള്‍ എഞ്ചിനാണ്. ലോക്ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ പെട്ടുപോയപ്പോള്‍ എവിടെയായിരുന്നു ഈ ഡബിള്‍ എഞ്ചിന്‍?’, ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു.

ലാലുവിന്‍രെ ശക്തികേന്ദ്രമായ ചപ്രയിലെത്തിയപ്പോഴായിരുന്നു മോദിയുടെ ഡബിള്‍ എഞ്ചിന്‍ പരാമര്‍ശം. എന്‍ഡിഎയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഡബിള്‍-ഡബിള്‍ യുവരാജാക്കന്മാര്‍ അധികാരക്കസേരയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്’, എന്നായിരുന്നു മോദി പറഞ്ഞത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയും കോണ്‍ഗ്രസ് നേതാവ് രാഹുലിനെയും ഉദ്ദേശിച്ചായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

നിലവില്‍, കന്നുകാലി തീറ്റ കുംഭകോണത്തില്‍ അറസ്റ്റിലായ ലാലു ജയിലിലാണ്. നവംബര്‍ ഒമ്പതിന് അദ്ദേഹം ജയില്‍ മോചിതനാവുമെന്ന് തേജസ്വി യാദവ് അറിയിച്ചു. നവംബര്‍ പത്തിനാണ് ബീഹാറിലെ വോട്ടെടുപ്പ്. തേജസ്വി യാദവിന്റെ ജന്മദിനവും അന്നുതന്നെയാണ്. അന്ന് നിതീഷ് കുമാറിന്റെ യാത്രയയപ്പായിരിക്കുമെന്ന വെല്ലുവിളിയും തേജസ്വി നടത്തിയിട്ടുണ്ട്.

Next Story