ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; വൃക്കയുടെ പ്രവര്‍ത്തനം ഏത് സമയവും നിശ്ചലമാകാമെന്ന് ഡോക്ടര്‍
റാഞ്ചി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദാണ് ആരോഗ്യവിവരങ്ങള്‍ പുറത്തറിയിച്ചത്. അദ്ദേഹത്തിന്റെ വൃക്ക 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏത് സമയത്തും നില ഗുരുതരമായേക്കാമെന്നുമാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ലാലു പ്രസാദ് യാദവിനെ കിടത്തി ചികിത്സിക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാവുന്ന അവസ്ഥയിലാണ്. ആരോഗ്യനില നിലവില്‍ പ്രവചനാതീതമാണെന്നും ഭീതിപ്പെടുത്തുന്ന നിലയിലാണ് […]

റാഞ്ചി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദാണ് ആരോഗ്യവിവരങ്ങള്‍ പുറത്തറിയിച്ചത്. അദ്ദേഹത്തിന്റെ വൃക്ക 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏത് സമയത്തും നില ഗുരുതരമായേക്കാമെന്നുമാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ലാലു പ്രസാദ് യാദവിനെ കിടത്തി ചികിത്സിക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാവുന്ന അവസ്ഥയിലാണ്. ആരോഗ്യനില നിലവില്‍ പ്രവചനാതീതമാണെന്നും ഭീതിപ്പെടുത്തുന്ന നിലയിലാണ് അദ്ദേഹം തുടരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
ലാലുവിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും 20 വര്‍ഷമായി അദ്ദേഹം പ്രമേഹരോഗിയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നത് സ്ഥിതി വഷളാക്കുമെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കിയിട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ അറസ്റ്റിലായ ലാലു പ്രസാദ് യാദവ് 2017 മുതല്‍ ജയിലിലാണ്. 2018ലാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ആരംഭിച്ചത്.
- TAGS:
- Lalu Prasad Yadav