Top

‘ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു’; ജയിലില്‍ ഇരുന്ന് വൃത്തികെട്ട തന്ത്രം മെനയരുതെന്ന് ബിജെപി

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സംസ്ഥാനത്ത് മഹാസഖ്യം അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്ന് സുശില്‍കുമാര്‍ മോദി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സുശില്‍കുമാര്‍ മോദി രംഗത്തെത്തിയത്. ഒരു മൊബൈല്‍ നമ്പര്‍ കൂടി പങ്കുവെച്ചായിരുന്നു ട്വീറ്റ്. ‘ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്നും (8051216302) ഈ നമ്പര്‍ ഉപയോഗിച്ച് എന്‍ഡിഎ എംഎല്‍എമാരെ വിലക്ക് വാങ്ങാനുള്ള ശ്രമം […]

24 Nov 2020 11:38 PM GMT

‘ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു’; ജയിലില്‍ ഇരുന്ന് വൃത്തികെട്ട തന്ത്രം മെനയരുതെന്ന് ബിജെപി
X

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സംസ്ഥാനത്ത് മഹാസഖ്യം അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്ന് സുശില്‍കുമാര്‍ മോദി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സുശില്‍കുമാര്‍ മോദി രംഗത്തെത്തിയത്. ഒരു മൊബൈല്‍ നമ്പര്‍ കൂടി പങ്കുവെച്ചായിരുന്നു ട്വീറ്റ്.

‘ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്നും (8051216302) ഈ നമ്പര്‍ ഉപയോഗിച്ച് എന്‍ഡിഎ എംഎല്‍എമാരെ വിലക്ക് വാങ്ങാനുള്ള ശ്രമം നടത്തുകയാണ്. മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ടാണ് നീക്കം്. ഞാന്‍ വിളിച്ചപ്പോള്‍ ലാലു തന്നെയാണ് ഫോണിലൂടെ മറുപടി തന്നത്. ഇത്തരം വൃത്തികെട്ട തന്ത്രങ്ങള്‍ ജയിലില്‍ ഇരുന്ന് കൊണ്ട് കളിക്കരുതെന്നും അത് വിജയം കാണില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സുശില്‍ കുമാര്‍ മോദി ട്വിറ്ററില്‍ കുറിച്ചു.

നിലവിലെ ബീഹാര്‍ നിയമസഭയില്‍ ആര്‍ജെഡി 75 സീറ്റ് നേടി ഒറ്റകക്ഷിയാണ്. മഹാസഖ്യത്തിന് ആകെ 110 സീറ്റുകളുണ്ട്. എന്നാല്‍ അഞ്ച് പാര്‍ട്ടികളുമായി ചേര്‍ന്ന സഖ്യത്തിലൂടെ എന്‍ഡിഎ അധികാരത്തിലെത്തുകയായിരുന്നു. 12 പേരുടെ പിന്തുണയുണ്ടെങ്കില്‍ മഹാസഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന സാധ്യത നിലനിന്നിരുന്നു. ആദ്യഘട്ടത്തില്‍ മഹാസഖ്യം
എന്‍ഡിഎക്കൊപ്പമുള്ള മുകേഷ് സഹനി നയിക്കുന്ന വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നിവയെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

Next Story

Popular Stories