
കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ദുംക ട്രഷറി കേസിലാണ് ജാമ്യം. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചായ്ബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇതോടെ ലാലു പ്രസാദ് യാദവിന് ജയില്‍ മോചിതനാവാം. നിലവില്‍ ദില്ലി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ആശുപത്രി വിടുന്ന മുറക്ക് ലാലുവിനെ വീട്ടിലേക്ക് മടങ്ങാം.
ഇതേ കേസില്‍ ഫെബ്രുവരി 19ന് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനെ ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമാവും ജാമ്യം അനുവദിക്കുകയെന്നുമാണ് കോടതി പറഞ്ഞത്. ഇന്ന് കേസ് പരിഗണിക്കവെ പകുതി ശിക്ഷാ കാലാവധി ുൂര്ത്തിയാക്കിയതിനാല് അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു.
കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ലാലുപ്രസാദ് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.