ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍; തേജസ്വിയും ബന്ധുക്കളും റാഞ്ചിയിലേക്ക് ആശുപത്രിയിലേക്ക്
പട്‌ന: ആര്‍ജെഡി അധ്യക്ഷനും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാഞ്ചിയിലെ ആര്‍ഐഎംഎസ് ആശുപത്രിയിലാണ് ലാലു പ്രസാദ് ഇപ്പോള്‍. മകള്‍ മിസ ഭാരതിയെ ആശുപത്രിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ബീഹാര്‍ രാഷ്ട്രീയത്തിന്റെ കുലപതിയായിരുന്ന ലാലു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഭാര്യ റബ്രി ദേവിയും മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും പട്‌നയില്‍നിന്നും ഉടന്‍ റാഞ്ചിയിലെത്തുമെന്നാണ് വിവരം. ശ്വാസകോശത്തിലെ അണുബാധയാണ് […]

പട്‌ന: ആര്‍ജെഡി അധ്യക്ഷനും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാഞ്ചിയിലെ ആര്‍ഐഎംഎസ് ആശുപത്രിയിലാണ് ലാലു പ്രസാദ് ഇപ്പോള്‍. മകള്‍ മിസ ഭാരതിയെ ആശുപത്രിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
ബീഹാര്‍ രാഷ്ട്രീയത്തിന്റെ കുലപതിയായിരുന്ന ലാലു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഭാര്യ റബ്രി ദേവിയും മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും പട്‌നയില്‍നിന്നും ഉടന്‍ റാഞ്ചിയിലെത്തുമെന്നാണ് വിവരം.
ശ്വാസകോശത്തിലെ അണുബാധയാണ് നിലവില്‍ ലാലുവിന്റെ ആരോഗ്യസ്ഥിതി വഷളാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സ തുടരുകയാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും എയിംസ് ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ലാലുവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ആര്‍ടി പിസിആര്‍ റിപ്പോര്‍ട്ട് നാളെ വരും.
ലാലുവിന്റെ വൃക്ക 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏത് സമയത്തും നില ഗുരുതരമായേക്കാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. ലാലുവിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും 20 വര്‍ഷമായി അദ്ദേഹം പ്രമേഹരോഗിയാണെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ അറസ്റ്റിലായ ലാലു പ്രസാദ് യാദവ് 2017 മുതല്‍ ജയിലിലാണ്. 2018ലാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ആരംഭിച്ചത്.
- TAGS:
- BIHAR
- Lalu Prasad Yadav
- RJD