‘ഐതിഹാസിക വിജയത്തിന് രണ്ടു പതിറ്റാണ്ടുകൾ തികയുന്നു’; തെങ്കാശിപ്പട്ടണത്തെക്കുറിച്ച് ലാൽ

സുരേഷ് ഗോപി, ലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തി മികച്ച വിജയം കരസ്ഥമാക്കിയ സിനിമയാണ് തെങ്കാശിപ്പട്ടണം. തെങ്കാശിപ്പട്ടണം റിലീസ് ചെയ്തിട്ട് 20 വര്‍ഷം തികയുന്ന വേളയിൽ ചിത്രത്തിന്റെ ഓർമ്മകൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടനും നിർമാതാവുമായ ലാൽ. ചിത്രത്തെ ഇപ്പോഴും നെഞ്ചിലേറ്റുന്ന മലയാളി പ്രേക്ഷകർക്ക് നന്ദിയും താരം അറിയിക്കുന്നു.

മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേധിച്ച ഐതിഹാസിക വിജയത്തിന് രണ്ട് പതിറ്റാണ്ടുകൾ തികയുന്നു. ഇപ്പോഴും ഈ ചിത്രം നെഞ്ചിലേറ്റി ഓർമ്മകൾ പങ്കു വയ്ക്കുന്ന മലയാളികൾക്ക് നന്ദി

ലാൽ

20ഈയേഴ്സ് ഓഫ് ഇൻഡസ്ടറി ഹിറ്റ് തെങ്കാശിപ്പട്ടണം എന്ന ഹാഷ് ടാഗോടെയാണ് ലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്.

റാഫി മെക്കാർട്ടിൻ അണിയിച്ചൊരുക്കിയ തെങ്കാശിപ്പട്ടണം നിർമിച്ചതും ലാൽ തന്നെയാണ്. സുരേഷ് ഗോപിയെയും ലാലിനെയും കൂടാതെ ദിലീപ്, സലിംകുമാർ, സ്പടികം ജോർജ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യാ മാധവൻ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തെങ്കാശിപ്പട്ടണം 2000ത്തിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയ ചിത്രമാണ്. ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

Latest News