Top

ജനരോഷം ഉള്ളതിനാല്‍ ലക്ഷ്മി പ്രമോദിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; അത് മതിയായ കാരണമല്ലെന്ന് കോടതി

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. മുഖ്യപ്രതി ഹാരീസിന്റെ ബന്ധുക്കള്‍ക്കും റംസിയുടെ ബന്ധുക്കള്‍ക്കും റംസിയുടെ മരണത്തില്‍ പങ്കുണ്ടെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ജനരോഷം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ അത് മതിയായ കാരണമല്ലെന്ന് കോടതി പറഞ്ഞു. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സെപ്റ്റബര്‍ അഞ്ചാം തീയതി ആണ് […]

7 Oct 2020 4:31 AM GMT

ജനരോഷം ഉള്ളതിനാല്‍ ലക്ഷ്മി പ്രമോദിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; അത് മതിയായ കാരണമല്ലെന്ന് കോടതി
X

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. മുഖ്യപ്രതി ഹാരീസിന്റെ ബന്ധുക്കള്‍ക്കും റംസിയുടെ ബന്ധുക്കള്‍ക്കും റംസിയുടെ മരണത്തില്‍ പങ്കുണ്ടെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ജനരോഷം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ അത് മതിയായ കാരണമല്ലെന്ന് കോടതി പറഞ്ഞു. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

സെപ്റ്റബര്‍ അഞ്ചാം തീയതി ആണ് കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി തന്നെ പറയുന്ന ശബ്ദ സന്ദേശം മരണത്തിന് ശേഷം പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വരന്റെ ബന്ധുവും നടിയുമായ ലക്ഷ്മി പ്രമോദാണെന്നാണ് ആരോപണങ്ങളുയര്‍ന്നത്.

Next Story