Top

‘ലക്ഷദ്വീപ് നിവാസികള്‍ സഹോദരങ്ങള്‍, പ്രമേയം പാസാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദീപുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിഷയത്തില്‍ പ്രമേയം പാസാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണുണ്ടാവുക. കാരണം നമ്മുടെ സഹോദരങ്ങളാണവര്‍. മുഖ്യമന്ത്രി പറഞ്ഞു. ”ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണുണ്ടാവുക. കാരണം നമ്മുടെ സഹോദരങ്ങളാണ് അവര്‍. അവിടെയുള്ള പ്രശ്‌നങ്ങളില്‍ നിയമസഭാ ഒരു പൊതു പ്രമേയം അംഗീകരിക്കുന്നത് ഔചിത്യപൂര്‍ണമായ നടപടിയായിരിക്കും. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.” മുഖ്യമന്ത്രി […]

27 May 2021 8:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലക്ഷദ്വീപ് നിവാസികള്‍ സഹോദരങ്ങള്‍, പ്രമേയം പാസാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി
X

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദീപുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിഷയത്തില്‍ പ്രമേയം പാസാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണുണ്ടാവുക. കാരണം നമ്മുടെ സഹോദരങ്ങളാണവര്‍. മുഖ്യമന്ത്രി പറഞ്ഞു.

”ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണുണ്ടാവുക. കാരണം നമ്മുടെ സഹോദരങ്ങളാണ് അവര്‍. അവിടെയുള്ള പ്രശ്‌നങ്ങളില്‍ നിയമസഭാ ഒരു പൊതു പ്രമേയം അംഗീകരിക്കുന്നത് ഔചിത്യപൂര്‍ണമായ നടപടിയായിരിക്കും. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.”

മുഖ്യമന്ത്രി പിണറായി വിജയന്‍

നേരത്തെ പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കര്‍ എംബി രാജേഷ് നേരത്തെ പറഞ്ഞിരുന്നു. പ്രമേയം എന്ന് അവതരിപ്പിക്കുമെന്നതുള്‍പ്പെടെ ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. നാളത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ലക്ഷദ്വീപ് വിഷയവും ഉള്‍പ്പെടുത്തിയേക്കും. ഒപ്പം വാക്സിന്‍ വിതരണത്തിലെ അതൃപ്തിയും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

ഇതിനിടെ ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നീക്കത്തിന് പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്. രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചന. തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരുന്നുണ്ട്. പ്രഫുല്‍ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിയമപോരാട്ടത്തിന് ഇറങ്ങണമെന്ന അഭിപ്രായമാണ് ശക്തം. സര്‍വകക്ഷി യോഗത്തില്‍ ദ്വീപിലെ ബിജെപി പാര്‍ട്ടിയും പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ബിജെപി സ്വീകരിക്കാന്‍ ാേപവുന്ന നിലപാടും നിര്‍ണായകമാണ്. വിവാദ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജി വെച്ചിരുന്നു. ലക്ഷദ്വീപിലെ മുന്‍ ചീഫ് കൗണ്‍സിലര്‍മാരും പങ്കെടുക്കും.

Next Story