Top

‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം’, അമിത് ഷാക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും വി ഡി സതീശൻ പ്രസ്താവിക്കുന്നു.

25 May 2021 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം’, അമിത് ഷാക്ക്  കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
X

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും കേരളത്തോട് ചേർന്ന് നിൽക്കുന്ന ലക്ഷദ്വീപിൽ നടക്കുന്ന സംഭവങ്ങളിൽ വേദനയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ വി ഡി സതീശൻ പരാമർശിച്ചിരിക്കുന്നത്.

സാധാരണ അഡ്മിനിസ്ട്രേറ്റർമാരായി ഗവെർണമെന്റ്റ് ഉദ്യോഗസ്ഥരെയാണ് നിയമിക്കാറുള്ളതെന്നും അതിനെതിരായി ഇത്തവണ രാഷ്ട്രീയക്കാരനെ നിയമിച്ചതിലും അദ്ദേഹം നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളിലും ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യപകമായി രോഷം ഉയരുന്നുണ്ടെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും വി ഡി സതീശൻ പ്രസ്താവിക്കുന്നു.

ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടികുറച്ചതുൾപ്പെടെ ആറ് മാസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ച എല്ലാ നടപടികളും ദ്വീപിന്റെ സമാധാനവും സ്വൈര്യജീവിതവും തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. കൂടാതെ കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിലും അഡ്മിനിസ്ട്രേറ്റർ ക്കുണ്ടായ വീഴ്ച്ച ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകുന്നു.

Next Story