‘നങ്ങക്കെന്നും നിന്നാ ഫാല്, ബലിച്ചു കുപ്പക്കെറി’; അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ദ്വീപിലേക്ക് എത്തിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും; ലേലം ബഹിഷ്കരിക്കണമെന്നാഹ്വാനം
ലക്ഷ്യദ്വീപിലെ പാല് ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നടത്തിവരുന്ന അഡ്മിനിസ്ടേഷന്റെ ശ്രമങ്ങളില്‍ പ്രതിഷേധവുമായി ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷനും. മികച്ച രീതിയില്‍ ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികളുടെ സംഘടന ആഹ്വാനം ചെയ്തു. ഒപ്പം സ്വദേശി ഉല്‍പ്പന്നങ്ങള്‍ നിര്ത്തലായികൊണ്ട് എത്തിച്ച അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹികരിക്കണമെന്നും ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. “നങ്ങക്കെന്നും നിന്നാ ഫാല്, […]
24 May 2021 12:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷ്യദ്വീപിലെ പാല് ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നടത്തിവരുന്ന അഡ്മിനിസ്ടേഷന്റെ ശ്രമങ്ങളില്‍ പ്രതിഷേധവുമായി ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷനും. മികച്ച രീതിയില്‍ ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികളുടെ സംഘടന ആഹ്വാനം ചെയ്തു. ഒപ്പം സ്വദേശി ഉല്‍പ്പന്നങ്ങള്‍ നിര്ത്തലായികൊണ്ട് എത്തിച്ച അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹികരിക്കണമെന്നും ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
“നങ്ങക്കെന്നും നിന്നാ ഫാല്, ബലിച്ചു കുപ്പക്കെറി
വളരെ മികച്ച രീതിയില്‍ ലക്ഷദ്വീപ് veterinary വകുപ്പ് നടത്തി വരുന്നതും ജനങ്ങള്‍ക്കു ഉപകാരമുള്ളതുമായിരുന്ന ഡയറി ഫാമുകള്‍ അടച്ചു പൂട്ടാന്‍ വകുപ്പ് മേധാവി ഇറക്കിയ ഉത്തരവ് തികച്ചും പ്രതിഷേധാര്‍ഹമാണ്.
ഇതിനോടാനുപാതികമായി ഫാമുകളില്‍ ഉള്ള പശുക്കളെ ലേലം ചെയ്യാനും തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ഈ ലേലത്തില്‍ ജനങ്ങള്‍ ആരും തന്നെ പങ്കെടുക്കരുതെന്നാണ് ഓര്‍മ്മപ്പെടുത്താനുള്ളത്.
മാത്രമല്ല അഡ്മിനിസട്രേറ്ററുടെ കച്ചവട ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യം വച്ചു കൊണ്ട് AMUL Company Product ദ്വീപുകളില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കാനുഉള്ള കപട നീക്കത്തെ തിരിച്ചറിഞ്ഞു കൊണ്ട് ഇറക്കുമതി ചെയ്യപ്പെടുന്ന പ്രൊഡക്റ്റുകള്‍ ബഹിഷ്കരിക്കണമെന്ന് LSA Central Committee ആവശ്യപ്പെടുന്നു.”
അറേബ്യന്‍ സീ കപ്പലില്‍ 24 ാം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന ആവശ്യം നേരത്തെ മുതല്‍ ശക്തമാവുന്നുണ്ട്. ദ്വീപിലെ പാല് ഉത്പന്നങ്ങളുടെ നിര്‍മ്മാണം പാടെ ഇല്ലാതാക്കി അമുല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ശ്രമം നടത്തുന്നത്. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിംഗ് ഫെഡറെഷന്റെതാണ് അമുല്‍. ബിജെപി നേതാവും ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി ചുമതലയേറ്റ ശേഷമാണ് പുതിയ പരിഷ്കാരങ്ങള്‍ നടത്തിവരുന്നത്.
‘എന്താണ് സംഭവിക്കുന്നതെന്ന് ഒരു സ്ഥീരീകരണവും ഇല്ല’; കേന്ദ്ര വിലക്കില്‍ പ്രതികരിച്ച് ദ്വീപ് ഡയറി.കോം
ദ്വീപില്‍ 21 ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ ഡയറി ഫാമുകളും അടക്കാന്‍ ഉത്തരവായിരുന്നു. പിന്നാലെയാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള നടപടി.
വിവാദ പ്രോഗ്രാം ആയ ‘യുപിഎസ് സി ജിഹാദ്’ സ്പോണ്സര് ചെയ്ത കമ്പനി കൂടിയാണ് അമുല്‍. വെറ്റിനറി സര്‍ജന്റെ സാന്നിധ്യത്തില്‍ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിലുണ്ട്. ഗോവധ നിരോധനം, ദ്വീപില്‍ മദ്യം ലഭ്യമാക്കല്‍ തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്. 99 ശതമാനത്തോളം മുസ്ലീം ഭൂരിപക്ഷമുള്ള ലക്ഷദ്വീപ് വാസികളുടെ പ്രധാന വരുമാന മാര്‍ഗമാണ്
ഇതിന് പുറമേ ദ്വീപില്‍ ഇന്റര്‍നെറ്റ് നിരോധിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.