Top

ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; ‘ഫോണ്‍ പിടിച്ചെടുത്തു, ടോര്‍ച്ചര്‍ ചെയ്യുക ഉദേശം’

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തൊട്ടുപിന്നാലെയാണ് ഐഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനിടയില്‍ തന്റെ ഫോണ്‍ അന്വേഷണത്തിന് ഭാഗമായി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെന്ന് ഐഷ പറഞ്ഞു. തനിക്ക് വീട്ടിലേക്ക് വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അത്യാവശ്യമായുള്ള ഫോണ്‍ നമ്പറുകള്‍ എഴുതി എടുക്കാനുള്ള സാവകാശം പോലും പൊലീസ് നല്‍കിയില്ലെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇതിലൂടെ തന്നെ ടോര്‍ച്ചര്‍ ചെയ്യുകയാണ് […]

25 Jun 2021 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; ‘ഫോണ്‍ പിടിച്ചെടുത്തു, ടോര്‍ച്ചര്‍ ചെയ്യുക ഉദേശം’
X

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തൊട്ടുപിന്നാലെയാണ് ഐഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനിടയില്‍ തന്റെ ഫോണ്‍ അന്വേഷണത്തിന് ഭാഗമായി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെന്ന് ഐഷ പറഞ്ഞു.

തനിക്ക് വീട്ടിലേക്ക് വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അത്യാവശ്യമായുള്ള ഫോണ്‍ നമ്പറുകള്‍ എഴുതി എടുക്കാനുള്ള സാവകാശം പോലും പൊലീസ് നല്‍കിയില്ലെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇതിലൂടെ തന്നെ ടോര്‍ച്ചര്‍ ചെയ്യുകയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും നാളെ കേരളത്തിലേക്ക് വരാനാണ് ശ്രമിക്കുന്നതെന്നും ഐഷ പറഞ്ഞു.

ഐഷ സുല്‍ത്താന പറഞ്ഞത്: ”മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചെടുത്തു. ഒരു നമ്പര്‍ പോലും എഴുതിയെടുക്കാനുള്ള സാവകാശം അവര്‍ തന്നില്ല. വീട്ടിലേക്ക് വിളിക്കാനോ മാധ്യമങ്ങളുമായുള്ള ബന്ധമോ ഒന്നും ഇനി സാധിക്കില്ല. എല്ലാ ബന്ധങ്ങളും അവര്‍ ഇല്ലാതാക്കിയിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക്് അറിയില്ല. ജാമ്യം കിട്ടിയ ദിവസം തന്നെ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞാന്‍ നാളെ പോകാനിരിക്കുകയായിരുന്നു. ഒരു ബന്ധു മംഗളൂരുവിലും ഒരാള്‍ കൊച്ചിയിലെ ആശുപത്രിയിലും അഡ്മിറ്റാണ്. ഇവരെയൊന്ന് ബന്ധപ്പെടാന്‍ പോലും എനിക്ക് സാധിക്കില്ല.”

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്റീന്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Next Story