Top

‘ജസ്റ്റ് പരിചയപ്പെടാന്‍ വിളിച്ചതാ, അത്രേയുള്ളൂ’; ഫസീലയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ലക്ഷദ്വീപ് പൊലീസ്

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ദ്വീപ് നിവാസിയായ അഭിഭാഷക ഫസീല ഇബ്രാഹിമിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ലക്ഷദ്വീപ് പൊലീസ്. ഭീഷണിപ്പെടുത്താന്‍ വേണ്ടില്ല വിളിച്ചതെന്നും വെറുതെ പരിചയപ്പെടാന്‍ വിളിച്ചതാണെന്നുമാണ് പൊലീസിന്റെ വിശദീകരം. ‘ഈ കുട്ടി ആരാണെന്ന് അറിയാന്‍ വേണ്ടി മാത്രമാണ് വിളിച്ചത്. അതില്‍ സര്‍ക്കാരിന്റെ നിര്‍ദേശമോ, മറ്റൊന്നുമില്ല. ജസ്റ്റ് പരിചയപ്പെടാന്‍ വേണ്ടി വിളിച്ചു. അത്രെയുള്ളു.’ മിനികോയ് സിഐ അക്ബര്‍ പറഞ്ഞു. ‘ഒരു കോടി ഡോസ് വാക്‌സിന് സംസ്ഥാനം ഓര്‍ഡര്‍ നല്‍കി’; ആഗോള ടെന്‍ഡര്‍ നടപടി ആരംഭിച്ചെന്ന് മുഖ്യമന്ത്രി ലക്ഷദ്വീപ് വിഷയത്തില്‍ […]

1 Jun 2021 12:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജസ്റ്റ് പരിചയപ്പെടാന്‍ വിളിച്ചതാ, അത്രേയുള്ളൂ’; ഫസീലയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ലക്ഷദ്വീപ് പൊലീസ്
X

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ദ്വീപ് നിവാസിയായ അഭിഭാഷക ഫസീല ഇബ്രാഹിമിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ലക്ഷദ്വീപ് പൊലീസ്. ഭീഷണിപ്പെടുത്താന്‍ വേണ്ടില്ല വിളിച്ചതെന്നും വെറുതെ പരിചയപ്പെടാന്‍ വിളിച്ചതാണെന്നുമാണ് പൊലീസിന്റെ വിശദീകരം.

‘ഈ കുട്ടി ആരാണെന്ന് അറിയാന്‍ വേണ്ടി മാത്രമാണ് വിളിച്ചത്. അതില്‍ സര്‍ക്കാരിന്റെ നിര്‍ദേശമോ, മറ്റൊന്നുമില്ല. ജസ്റ്റ് പരിചയപ്പെടാന്‍ വേണ്ടി വിളിച്ചു. അത്രെയുള്ളു.’ മിനികോയ് സിഐ അക്ബര്‍ പറഞ്ഞു.

‘ഒരു കോടി ഡോസ് വാക്‌സിന് സംസ്ഥാനം ഓര്‍ഡര്‍ നല്‍കി’; ആഗോള ടെന്‍ഡര്‍ നടപടി ആരംഭിച്ചെന്ന് മുഖ്യമന്ത്രി

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെ തന്നെ പൊലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഫസീല വെളിപ്പെടുത്തിയത്.
തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് നടത്തുന്ന ശ്രമമെന്നും സമരക്കാരെ അടിച്ചമര്‍ത്താനുള്ള തീരുമാനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഫസീല റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അക്ബര്‍ എന്ന സിഐയാണ് വിളിച്ചത്. ‘ഇനിയും വിളിക്കും, വിളിക്കുമ്പോഴെല്ലാം ഫോണ്‍ എടുക്കണം, നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്’ തുടങ്ങിയ കാര്യങ്ങളാണ് സിഐ പറഞ്ഞതെന്നും ഫസീല പറഞ്ഞു.

അടൂരിലെ ഹാട്രിക് വിജയത്തിന് ശേഷം ചിറ്റയം സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍

നിലവില്‍ ലക്ഷദ്വീപ് ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കവരത്തി, മിനിക്കോയ്, കല്‍പെയ്‌നി, അമേനി, ആന്തോത്ത് എന്നീ അഞ്ചു ദ്വീപുകളിലാണ് കലക്ടര്‍ അസ്‌കര്‍ അലി അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ജൂണ്‍ ഏഴ് വരെയാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.

Next Story