ലക്ഷദ്വീപില്‍ ഇന്ന് ജനകീയ നിരാഹാര സമരം
ലക്ഷദ്വീപിലെ ഭരണകൂട നടപടികള്‍ക്കെതിരെ ഇന്ന് ദ്വീപ് നിവാസികളുടെ ജനകീയ നിരാഹാര സമരം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. അഡ്മിനിട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ 12 മണിക്കൂറാണ് നിരാഹാരം. ദ്വീപിലെ ബിജെപി ഘടകത്തിന്റെയും പിന്തുണ സമരത്തിനുണ്ട്. ഈ പ്രക്ഷോഭ സമരത്തില്‍ നിന്നും തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന […]
6 Jun 2021 7:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപിലെ ഭരണകൂട നടപടികള്‍ക്കെതിരെ ഇന്ന് ദ്വീപ് നിവാസികളുടെ ജനകീയ നിരാഹാര സമരം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. അഡ്മിനിട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ 12 മണിക്കൂറാണ് നിരാഹാരം. ദ്വീപിലെ ബിജെപി ഘടകത്തിന്റെയും പിന്തുണ സമരത്തിനുണ്ട്.
ഈ പ്രക്ഷോഭ സമരത്തില്‍ നിന്നും തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.