‘കശ്മീര്‍ പോലെ സ്വര്‍ഗമാണ് ലക്ഷദ്വീപ്’; ചര്‍ച്ചയായി ദ്വീപിനെകുറിച്ചുള്ള ശ്രീധരന് പിള്ളയുടെ പുസ്തകം
ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ വലിയ വിവാദങ്ങളാവുന്നതിനിടെ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന്‍പിള്ളയുടെ പുസ്തകം ചര്‍ച്ചയാവുന്നു. ദ്വീപിലെ മനുഷ്യരെ കുറിച്ചും അവിടുത്തെ സാംസ്കാരിക തനിമയേയും ആസ്പദമാക്കിയ ‘ലക്ഷദ്വീപ് എന്ന മരതകദ്വീപ്’ എന്ന പേരില്‍ ശ്രീധരന്‍പിള്ള എഴുതിയ പുസ്തകമാണ് ചര്‍ച്ചയാവുന്നത്. 2020 ഫെബ്രുവരിയിലാണ് പുസ്തകം എഴുതിയത്. പി എസ് ശ്രീധരന്‍പിള്ളയുടെ 107 ാമത് പുസ്തകമാണിത്. പുസ്തകത്തില്‍ ലക്ഷദ്വീപിലെ ഓരോ സ്ഥലങ്ങളേയും കുറിച്ച് ആസ്വാദ്യകരമാകും വിധത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. വിജില്‍ […]
4 Jun 2021 8:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ വലിയ വിവാദങ്ങളാവുന്നതിനിടെ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന്‍പിള്ളയുടെ പുസ്തകം ചര്‍ച്ചയാവുന്നു. ദ്വീപിലെ മനുഷ്യരെ കുറിച്ചും അവിടുത്തെ സാംസ്കാരിക തനിമയേയും ആസ്പദമാക്കിയ ‘ലക്ഷദ്വീപ് എന്ന മരതകദ്വീപ്’ എന്ന പേരില്‍ ശ്രീധരന്‍പിള്ള എഴുതിയ പുസ്തകമാണ് ചര്‍ച്ചയാവുന്നത്.
2020 ഫെബ്രുവരിയിലാണ് പുസ്തകം എഴുതിയത്. പി എസ് ശ്രീധരന്‍പിള്ളയുടെ 107 ാമത് പുസ്തകമാണിത്. പുസ്തകത്തില്‍ ലക്ഷദ്വീപിലെ ഓരോ സ്ഥലങ്ങളേയും കുറിച്ച് ആസ്വാദ്യകരമാകും വിധത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. വിജില്‍ ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കാശ്മീരാണെന്ന് പറയും പോലെ ദ്വീപ് സമൂഹങ്ങളിലെ സ്വര്‍ഗമെന്ന് ലക്ഷദ്വീപിനെ വിശേഷിപ്പിക്കാമെന്നും സത്യവും നീതിയും പുലരുന്ന കള്ളവും ചതിയും ഇല്ലാത്ത ഒരു സമൂഹമാണെന്നും പുസ്തകത്തില്‍ പറയുന്നു.
ഇന്ന് ദ്വീപുകള്‍ മാറി, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ തന്നെ ദ്വീപിന്റെ ഭരണ നിര്‍വ്വഹണ രംഗത്ത് പ്രതിഷ്ടിക്കപ്പെട്ടു. 98 ശതമാനം ഉദ്യോഗസ്ഥരും ലക്ഷദ്വീപ് തന്നെ. ഒരു അന്താരാഷ്ട്ര ടൂറിസം മേഖലയായി അവിടം മാറിയെന്നും ശ്രീധരന്‍പിള്ള അവിടുത്തെ വര്‍ത്തമാന സാഹചര്യം വിലയിരുത്തികൊണ്ട് പറഞ്ഞു.
1999 ല്‍ ലക്ഷദ്വീപില്‍ ബിജെപി ഘടകം രൂപീകരിച്ച ശ്രീധരന്‍പിള്ള തന്റെ അനുഭവങ്ങളാണ് യാത്രാ വിവരങ്ങളായി പബ്ലിഷ് ചെയ്തത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ ശ്രീധരനോ? നീക്കങ്ങള്‍ നടക്കുന്നതായി സൂചന