ലോക്ക്ഡൗണ്‍: ലക്ഷദ്വീപ് ജനങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ കിറ്റ് നല്കാന് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ ദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പ്രദേശത്തെ 80 ശതമാനത്തില്‍ അധികം പേരുടെ വീട്ടിലും ആളുകള്‍ക്ക് ജോലിക്ക് പോകുവാനോ അവരുടെ ഉപജീവനത്തിനോ മാര്‍ഗമില്ല. ഇത് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെകെ നാസിഹ് ആണ് ഹൈക്കോടിതിയല്‍ ഹര്‍ജി നല്‍കിയത്. ALSO READ: ‘ബയോവെപ്പന്‍ പ്രയോഗം ദുര്‍വ്യാഖ്യാനം ചെയ്തു’; തന്നെ […]
8 Jun 2021 5:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ കിറ്റ് നല്കാന് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ ദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പ്രദേശത്തെ 80 ശതമാനത്തില്‍ അധികം പേരുടെ വീട്ടിലും ആളുകള്‍ക്ക് ജോലിക്ക് പോകുവാനോ അവരുടെ ഉപജീവനത്തിനോ മാര്‍ഗമില്ല. ഇത് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെകെ നാസിഹ് ആണ് ഹൈക്കോടിതിയല്‍ ഹര്‍ജി നല്‍കിയത്.
തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണാണ് ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ തുടരും. കൊവിഡ്19 കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. അവശ്യസാധനങ്ങള്‍ക്ക് ലഭ്യമാവുന്ന കടകള്‍ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ഉച്ചക്ക് 1 മണി മുതല്‍ വൈകുന്നേരം 4 മണിവരെ പ്രവര്‍ത്തിക്കാം. മറ്റ് ദ്വീപുകളെ താരതമ്യപ്പെടുത്തുമ്പോള്‍ കവരത്തി, കല്പേനി, ആന്ത്രോത്ത്, അമിനി, മിനികോയ്, ബിത്ര ദ്വീപുകളിലാണ് താരതമ്യേന കൊവിഡ്19 രോഗികള്‍ കൂടുതലുള്ളത്.