Top

‘നാവ് സൂക്ഷിക്കുന്നത് നല്ലതാണ്’; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ലക്ഷദ്വീപിലെ സാമൂഹ്യ പ്രവര്‍ത്തകന് ബിജെപി നേതാവിന്റെ ഭീഷണി

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന് ബിജെപിയുടെ ഭീഷണി. ബിജെപി ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി മുത്തുക്കോയയാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ത്താഫ് ഹുസൈന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ഭീഷണി സ്വരത്തില്‍ കമന്റായാണ് മുന്നറിയിപ്പ് നല്‍കുന്നത്. ‘നാവ് സൂക്ഷിക്കുന്നത് നല്ലതാണ്’, ‘അല്ലെങ്കില്‍ വരും നാളുകളില്‍ അത് ബോധ്യപ്പെടുത്തും’ എന്നിങ്ങനെയാണ് കെ പി മുത്തുക്കോയയുടെ പരാമര്‍ശങ്ങള്‍. വ്യാഴാഴ്ചയായിരുന്നു […]

11 Jun 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നാവ് സൂക്ഷിക്കുന്നത് നല്ലതാണ്’; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ലക്ഷദ്വീപിലെ  സാമൂഹ്യ പ്രവര്‍ത്തകന് ബിജെപി നേതാവിന്റെ ഭീഷണി
X

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന് ബിജെപിയുടെ ഭീഷണി. ബിജെപി ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി മുത്തുക്കോയയാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ത്താഫ് ഹുസൈന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ഭീഷണി സ്വരത്തില്‍ കമന്റായാണ് മുന്നറിയിപ്പ് നല്‍കുന്നത്.

‘നാവ് സൂക്ഷിക്കുന്നത് നല്ലതാണ്’, ‘അല്ലെങ്കില്‍ വരും നാളുകളില്‍ അത് ബോധ്യപ്പെടുത്തും’ എന്നിങ്ങനെയാണ് കെ പി മുത്തുക്കോയയുടെ പരാമര്‍ശങ്ങള്‍. വ്യാഴാഴ്ചയായിരുന്നു അല്‍ത്താഫ് ഹുസൈന്‍. ഐഷ സുല്‍ത്താന, കോമളം കോയ എന്നിവരുള്‍പ്പെട്ടവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിനിടെ ബിജെപി ദേശീയ ഉപാധ്യക്ഷ്‌ന്റെ അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാവ് സൂക്ഷിക്കുക എന്ന തരത്തില്‍ മുന്നറിയിപ്പ് എന്നാണ് അല്‍ത്താഫിന്റെ വാദം.

അതേസമയം, നാവു സൂക്ഷിക്കുക എന്ന പരാമര്‍ശം കഴിഞ്ഞ ദിവസം പുറത്തായ ശബ്ദ സന്ദേശത്തെ കുറിച്ചാണോ എന്നുള്ള ചോദിക്കുന്നുണ്ട് അല്‍ത്താഫ്. മറുപടിയായാണ് വരും നാളുകള്‍ അത് ബോധ്യപ്പെടുത്തും എന്ന് മുത്തുക്കോയ മറുപടി നല്‍കുന്നത്. എതിര്‍ സ്വരങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളിലൂടെ ഇവര്‍ ലക്ഷ്യമാക്കുന്നത് എന്നും അല്‍ത്താഫ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

അതിനിടെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയില്‍ സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. ബയോ വെപ്പണ്‍ പ്രയോഗം എന്ന പരാമര്‍ശത്തിന്റെ പേരിലാണ് കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പന്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഐഷ പറഞ്ഞിരുന്നു.

‘ഒരു വര്‍ഷത്തോളമായി കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റ്‌നെയോ അല്ലാ’. എന്നും ഐഷ പറഞ്ഞു.

Next Story