Top

‘അമിത് ഷാ വാക്കാല്‍ പറയുന്ന ഉറപ്പില്‍ വിശ്വാസമില്ല’; ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നെന്ന് ലക്ഷദ്വീപ് മുന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്ന് ദ്വീപില്‍ നിന്നുള്ള സംവിധായകയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താന. റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിച്ച എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അയിഷ സുല്‍ത്താന. ദ്വീപിന്റെ മണ്ണ് സംരക്ഷിക്കാന്‍ മരണം വരെ പോരാടുമെന്നും ആയിഷ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി പത്ത് ദ്വീപുകളിലും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വീടുകളില്‍ തന്നെ നിരാഹാരമനുഷ്ഠിച്ചിരുന്നു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ […]

7 Jun 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അമിത് ഷാ വാക്കാല്‍ പറയുന്ന ഉറപ്പില്‍ വിശ്വാസമില്ല’; ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നെന്ന് ലക്ഷദ്വീപ് മുന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്
X

പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്ന് ദ്വീപില്‍ നിന്നുള്ള സംവിധായകയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താന. റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിച്ച എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അയിഷ സുല്‍ത്താന. ദ്വീപിന്റെ മണ്ണ് സംരക്ഷിക്കാന്‍ മരണം വരെ പോരാടുമെന്നും ആയിഷ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി പത്ത് ദ്വീപുകളിലും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വീടുകളില്‍ തന്നെ നിരാഹാരമനുഷ്ഠിച്ചിരുന്നു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയും ചെയ്തു.

അതേസമയം, സംഘപരിവാര്‍ അജണ്ടയാണ് ദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ലക്ഷദ്വീപ് മുന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തങ്ങള്‍കോയ ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നല്‍കുന്ന വാക്കാലുള്ള ഉറപ്പില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലക്ഷദ്വീപിന് ആകെയുള്ള എംപിയോട് പോലും പുതിയ നിയമം നടപ്പാക്കുന്നതിനെ കുറിച്ച് കണ്‍സല്‍ട്ട് ചെയ്തിട്ടില്ല. അഡ്മിനിസ്‌ട്രേറ്റര്‍ സ്വന്തം നിലയില്‍ സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്. ദ്വീപിലെ ജനാധിപത്യ സംവിധാനങ്ങളോട് അലോചിക്കാതെയാണ് അഡ്മിനിസ്‌ട്രേഷന്‍ ഒരു നിയമം ഉണ്ടാക്കുന്നത്. പ്രഫൂല്‍ പട്ടേലിന്റെ മുന്‍പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിയുന്നതാണ്. പ്രഫൂല്‍ പട്ടേലിന്റെ ദ്വീപിലേക്ക് കടന്നുവരുന്നത് സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ വ്യക്തികള്‍ക്ക് വാക്കാല്‍ നല്‍കുന്ന ഉറപ്പില്‍ വിശ്വാസമില്ലെന്നും ലക്ഷദ്വീപ് മുന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തങ്ങള്‍കോയ വ്യക്തമാക്കുന്നു.

ഒരു പ്രദേശത്ത് ഒരു നിയമം കൊണ്ടുവരുമ്പോള്‍ അവിടുള്ള തദ്ദേശ ഭരണസ്ഥാപനങ്ങളോടോ ജനപ്രതിനിധികളോടോ അഭിപ്രായം അരായണമെന്ന രീതി പാലിക്കപ്പെട്ടില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു. ഇതിന് പുറമെ നിയമത്തെകുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലും ദ്വീപ് നിവാസികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും എംപി ചൂണ്ടിക്കാട്ടി. മാതൃഭാഷ മലയാളമായ ദ്വീപില്‍ കരട് നിയമങ്ങള്‍ അവതരിപ്പിച്ചത് ഇംഗ്ലീഷിലാണ്. എല്ലാവര്‍ക്കും ഇംഗീഷ് മനസ്സിലാവണമെന്നില്ല. ഇതിനാല്‍ ആളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ തന്നെ ഇത്തരത്തില്‍ ഒരു പരാതി കോടതിക്ക് മുന്നിലെത്തിയിരുന്നു. അതിന് ദ്വീപ് ഭരണകൂടം നല്‍കിയ മറുപടില്‍ അഞ്ഞുറില്‍പരം പ്രിതികരണം മാത്രമാണ് ലഭിച്ചത് എന്ന് പറയുന്നു. ഇതില്‍ വ്യക്തമാണ് എത്ര പേരാണ് ഈ സംഭവം അറിഞ്ഞിട്ടുള്ളത് എന്ന് എംപി ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെയാണ് പ്രീലെജിസ്ലേറ്റീവ് കണ്‍സല്‍ട്ടേഷന്‍ ഉണ്ടായില്ലെന്നത്. ഡ്രാഫ്റ്റ് റെഗുലേഷന് മുന്‍പ് പ്രീലെജിസ്ലേറ്റീവ് കണ്‍സല്‍ട്ടേഷന്‍ നടത്തേണ്ടതുണ്ട്. കൂടാതെ നിയമപരമായി ചോദ്യം ചെയ്യാന്‍ പോലും സാഹചര്യമില്ലാത്ത ഒരു സമയത്താണ് നിയമം കൊണ്ടുവരാന്‍ ശ്രമിച്ചത്. പരിസ്ഥിതി ലോല പ്രദേശമായ ദ്വീപില്‍ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ മുന്നോടിയായി നടപ്പാക്കേണ്ട പാരിസ്ഥിതിക പഠനം നടത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും എംപി വ്യക്തമാക്കുന്നു.

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഇ മെയിലില്‍ ഇംഗ്ലീഷില്‍ ഇത്തരത്തില്‍ ഒരു നിയമത്തിന് മറുപടി നല്‍കേണ്ടത് എങ്ങനെ എന്ന് പോലും അറിയാന്‍ ഇടയില്ലെന്ന് ആയിഷ സുല്‍ത്താനയും വ്യക്തമാക്കുന്നു. ഫോണുള്‍പ്പെടെ പ്രതികരണമറിയിക്കുന്നതിലുള്ള അടിസ്ഥാന സൗകര്യം പോലും ഇല്ലാത്തവരുണ്ട് ദ്വീപില്‍. ഒരു കിലോ തക്കാളിക്ക് ദ്വീപില്‍ വില നൂറ് രൂപയാണ്. സാധാരണക്കാരായ കുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെ ജീവിതം പോലും ബുദ്ധിമുട്ടിലാക്കുന്നതാണ് നടപടികള്‍ എന്നതിനുള്ള തെളിവാണിതെന്ന് അയിഷ സുല്‍ത്താന വ്യക്തമാക്കുന്നു. കൊവിഡ് ദ്വീപില്‍ എത്തിയതോടെ ജനാധിപത്യപരമായ ഒരു പരിപാടിയും നടത്തേണ്ടന്ന് പറയാന്‍ സാഹചര്യം ഉണ്ടായി. ജനങ്ങള്‍ കൂട്ടിലിട്ട അവസ്ഥയാണെന്നും ആയിഷ വ്യക്തമാക്കുന്നു.

Next Story