Top

ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് കലക്ടര്‍; കൊച്ചിയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് കലക്ടര്‍. ദ്വീപിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് കലക്ടര്‍ അസ്‌കര്‍ അലി കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ചുള്ള വികസനം ദ്വീപില്‍ ഇല്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. ഇതിനിടെ കൊച്ചിയില്‍ പ്രസ്‌ക്ലബിനു മുന്നില്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നു. സിപിഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ലക്ഷദ്വീപ് നിവാസികള്‍ ആയ എന്‍വൈസി പ്രവര്‍ത്തകരും കലക്ടര്‍ക്കെതിരെ കരിങ്കൊടികളുയര്‍ത്തിയും ഗോ ബാക്ക് വിളിച്ചും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് സ്ഥലത്തുണ്ട്. […]

27 May 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് കലക്ടര്‍; കൊച്ചിയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധം
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് കലക്ടര്‍. ദ്വീപിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് കലക്ടര്‍ അസ്‌കര്‍ അലി കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ചുള്ള വികസനം ദ്വീപില്‍ ഇല്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

ഇതിനിടെ കൊച്ചിയില്‍ പ്രസ്‌ക്ലബിനു മുന്നില്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നു. സിപിഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ലക്ഷദ്വീപ് നിവാസികള്‍ ആയ എന്‍വൈസി പ്രവര്‍ത്തകരും കലക്ടര്‍ക്കെതിരെ കരിങ്കൊടികളുയര്‍ത്തിയും ഗോ ബാക്ക് വിളിച്ചും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് സ്ഥലത്തുണ്ട്.

ലക്ഷദ്വീപിനെക്കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. ലക്ഷദ്വീപിലെ അനധികൃത കൈയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മദ്യവില്‍പ്പന ലൈസന്‍സ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമാണ്. ബീഫ് നിരോധിച്ചത് നയപരമായ തീരുമാനുമാണ്. ജില്ലാ പഞ്ചായത്തുകളുടെ അധികാരം കുറച്ചിട്ടില്ല. ഭരണപരമായ മാറ്റങ്ങളാണ് വരുത്തിയതെന്നും കലക്ടര്‍ പറഞ്ഞു.

Next Story

Popular Stories