Top

ലക്ഷദ്വീപിലെ കേന്ദ്ര നീക്കം തടയുന്നതിനായി ഐക്യദാര്‍ഢ്യ സമിതി; ബെന്നി ബെഹ്നാനും എളമരം കരീമും നയിക്കും

ലക്ഷദ്വീപ് ജനകീയ പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് ഐക്യദാര്‍ഢ്യ സമതി രൂപീകരിച്ചു. ജനപ്രതിനിധികൾ, ചലച്ചിത്ര സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ എന്നിവരടങ്ങിയതാണ് സമിതി. ചെയര്‍മാനായി ബെന്നി ബെഹ്നാനും ജനറല്‍ കണ്‍വീനറായി എളമരം കരീം പ്രവര്‍ത്തിക്കും. കെ.വി തോമസ്, ബിനോയ് വിശ്വം, ശ്രേയംസ് കുമാര്‍, എം.കെ സാനു മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്ര ദാസന്‍ മാസ്റ്റര്‍, സിഎന്‍ മോഹനന്‍, ടിജി വിനോദ് കുമാര്‍, പി രാജു, മോഹന തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്മാരാകും. എം സ്വരാജ്, അഡ്വ. എ മെഴ്‌സി, കെ.എന്‍ ഗോപിനാഥ് തുടങ്ങി […]

15 July 2021 8:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപിലെ കേന്ദ്ര നീക്കം തടയുന്നതിനായി ഐക്യദാര്‍ഢ്യ സമിതി; ബെന്നി ബെഹ്നാനും എളമരം കരീമും നയിക്കും
X

ലക്ഷദ്വീപ് ജനകീയ പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് ഐക്യദാര്‍ഢ്യ സമതി രൂപീകരിച്ചു. ജനപ്രതിനിധികൾ, ചലച്ചിത്ര സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ എന്നിവരടങ്ങിയതാണ് സമിതി. ചെയര്‍മാനായി ബെന്നി ബെഹ്നാനും ജനറല്‍ കണ്‍വീനറായി എളമരം കരീം പ്രവര്‍ത്തിക്കും.

കെ.വി തോമസ്, ബിനോയ് വിശ്വം, ശ്രേയംസ് കുമാര്‍, എം.കെ സാനു മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്ര ദാസന്‍ മാസ്റ്റര്‍, സിഎന്‍ മോഹനന്‍, ടിജി വിനോദ് കുമാര്‍, പി രാജു, മോഹന തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്മാരാകും. എം സ്വരാജ്, അഡ്വ. എ മെഴ്‌സി, കെ.എന്‍ ഗോപിനാഥ് തുടങ്ങി പന്ത്രണ്ടംഗ കണ്‍വീനര്‍മാരും സമിതിയിലുണ്ടാവും. ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷാ സുല്‍ത്താനയ്ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം

ലക്ഷദ്വീപിന്റെ ആവാസ വ്യവസ്ഥയും, ജനാധിപത്യ വ്യവസ്ഥയും തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രഫുല്‍ ഖോഡാ പട്ടേല്‍ അഡിമിനിസ്‌ട്രേറ്ററായിട്ടുള്ള, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിച്ചു വരുന്ന അത്യന്തം ഹീനമായ നടപടികളെ ഈ യോഗം അപലപിക്കുന്നു.

ലക്ഷദ്വീപ് നിവാസികളുടെ, ഭീതിജനകമായ അവസ്ഥ ലോകത്തോട് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട, ഐശ സുല്‍ത്താനയോടും. ദ്വീപ് ജനതയോടും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പരിരക്ഷ, ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താനും കേരളാ ജനതയെ ഒന്നിച്ച് അണിനിരത്താനും നമുക്ക് ശ്രമിക്കാം.

ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്നും ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.

Next Story