അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയില്‍; ഇന്ന് ദ്വീപിലേക്ക്, പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വൈ കാറ്റഗറി സുരക്ഷ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചിയിലെത്തി. ലക്ഷദ്വീപിലേക്കുള്ള യാത്രമധ്യേയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. നേരത്തെ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ ധൂര്‍ത്ത് വാര്ത്തയായതോടെപ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. എയര്‍ ഇന്ത്യ വിമാനത്തില്‍ അഗത്തിയിലേക്കും തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കവരത്തിയിലും എത്തുന്ന പ്രഫുല്‍ പട്ടേല്‍ ചില നിര്‍ണ്ണായക യോഗങ്ങളില്‍ പങ്കെടുക്കും. ഇക്കോ ടൂറിസം, മത്സ്യ ബന്ധമേഖലകളെ ബാധിക്കുന്ന ചില […]
26 July 2021 11:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചിയിലെത്തി. ലക്ഷദ്വീപിലേക്കുള്ള യാത്രമധ്യേയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. നേരത്തെ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ ധൂര്‍ത്ത് വാര്ത്തയായതോടെപ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും.
എയര്‍ ഇന്ത്യ വിമാനത്തില്‍ അഗത്തിയിലേക്കും തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കവരത്തിയിലും എത്തുന്ന പ്രഫുല്‍ പട്ടേല്‍ ചില നിര്‍ണ്ണായക യോഗങ്ങളില്‍ പങ്കെടുക്കും. ഇക്കോ ടൂറിസം, മത്സ്യ ബന്ധമേഖലകളെ ബാധിക്കുന്ന ചില തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെ നിര്‍ണ്ണായക തീരുമാനങ്ങളും ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ പ്രതീക്ഷിക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിരുന്നു.
എന്നാല്‍ പ്രതിഷേധങ്ങളെ മുന്നില്‍കണ്ട് വൈ കാറ്റഗറി കമാന്റോ സുരക്ഷയാണ് ഇത്തവണ പ്രഫുല്‍ പട്ടേലിന് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദ്വീപ് സന്ദര്‍ശന സമയത്തുണ്ടായ വ്യാപക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അധിക സുരക്ഷ അനുവദിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞയാഴ്ച ദ്വീപിലെത്തിയിരുന്നു.
അതേസമയം, ലക്ഷദ്വീപിലെ ജനദ്രോഹ നടപടികള്‍ക്കെതിരായ പൊതുതാല്‍പ്പര്യഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിനു വേണ്ടി ദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലുള്ളത്. ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്കരിച്ച നടപടി എന്നിവയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്.
Also Read:സുനന്ദ പുഷ്കറിന്റെ മരണം; തരൂര്‍ കുറ്റക്കാരനോ എന്നതില്‍ കോടതി ഇന്ന് വിധി പറയും