Top

‘തേങ്ങയും ഓലയും പറമ്പിലിട്ടാല്‍ ശിക്ഷ’; വീണ്ടും വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ വ്യപക പ്രതിഷേധം ഉയര്‍ന്നിരിക്കെ വീണ്ടും വിചിത്ര ഉത്തരവുമായി അഡ്മിന്‌സ്‌ട്രേറ്റര്‍ രംഗത്ത്. ഓലയും തേങ്ങയും പറമ്പിലിടരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് ലംഘിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും പിഴയും ശിക്ഷയും ഉണ്ടാകുമെന്നുമാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ദ്വീപ് മലിനമാകുന്നത് ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവെന്നാണ് വാദം. ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. അവ വാഹനങ്ങള്‍ ഇല്ലാതെ മാറ്റുവാനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ ദ്വീപുകാര്‍ക്കെതിരെ കേസെടുക്കാനാണ് ഇത്തരത്തില്‍ വിചിത്ര വാദങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന പ്രതിഷേധം ശക്തമാവുകയാണ്. ALSO READ: കുഴല്‍പ്പണ വിവാദത്തില്‍ കെ […]

5 Jun 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തേങ്ങയും ഓലയും പറമ്പിലിട്ടാല്‍ ശിക്ഷ’; വീണ്ടും വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ വ്യപക പ്രതിഷേധം ഉയര്‍ന്നിരിക്കെ വീണ്ടും വിചിത്ര ഉത്തരവുമായി അഡ്മിന്‌സ്‌ട്രേറ്റര്‍ രംഗത്ത്. ഓലയും തേങ്ങയും പറമ്പിലിടരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് ലംഘിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും പിഴയും ശിക്ഷയും ഉണ്ടാകുമെന്നുമാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

ദ്വീപ് മലിനമാകുന്നത് ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവെന്നാണ് വാദം. ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. അവ വാഹനങ്ങള്‍ ഇല്ലാതെ മാറ്റുവാനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ ദ്വീപുകാര്‍ക്കെതിരെ കേസെടുക്കാനാണ് ഇത്തരത്തില്‍ വിചിത്ര വാദങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന പ്രതിഷേധം ശക്തമാവുകയാണ്.

ALSO READ: കുഴല്‍പ്പണ വിവാദത്തില്‍ കെ സുരേന്ദ്രന്റെ വിശദീകരണം പൊളിയുന്നു; വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ട് പ്രസീത അഴിക്കോട്

ഇതിനിടെ ലക്ഷദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന മറ്റൊരു ഉത്തരവും അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു പുതിയ ഉത്തരവ് ഇറക്കിയത്.

വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മത്സ്യബന്ധന കപ്പലുകള്‍ നങ്കൂരമിടുന്ന സ്ഥലങ്ങളില്‍ ഹെലിപാഡിലും സിസിടിവി വഴിയുമുള്ള നിരീക്ഷണങ്ങള്‍ ശക്തമാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കണം. ബോട്ടുകള്‍ തീരത്തെത്തുന്നതിന് മുന്‍പ് തന്നെ ഈ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്നും വിവാദമായ പുതിയ ഉത്തരവിലുണ്ട്.

പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പോര്‍ട്ട് അസിസ്റ്റന്റുമാര്‍ക്കും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കൊച്ചിയിലും സുരക്ഷാസേനകള്‍ക്ക് അറിയിപ്പും നല്‍കിയിട്ടുണ്ട്.

Next Story