Top

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; എം പി മുഹമ്മദ് ഫൈസലിന്റേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എം പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. അതിനിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ രാവിലെ കൊച്ചിയില്‍ നിന്നും […]

26 July 2021 9:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; എം പി മുഹമ്മദ് ഫൈസലിന്റേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും
X

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എം പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. അതിനിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ രാവിലെ കൊച്ചിയില്‍ നിന്നും ദ്വീപിലേക്ക് തിരിക്കും.

ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുല്‍ പട്ടേല്‍ ഹെലിക്കോപ്റ്റര്‍ മാര്‍ഗമാകും കവരത്തിയിലെത്തുക. ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതികള്‍ വിലയിരുത്തപ്പെടും. പ്രതിഷേധ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുല്‍ പട്ടേലിന് അനുവദിച്ചിരിക്കുന്നത്.

ALSO READ: കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വിതരണം ചെയ്യാന്‍ വാക്‌സിനില്ല

Next Story

Popular Stories