‘തെരഞ്ഞെടുപ്പില്‍ സ്ഥിരമായി പിന്തുണച്ചവര്‍ എന്തു നേടിത്തെന്നെന്ന് ചിന്തിക്കണം’; ക്രൈസ്തവരെ സംരക്ഷിക്കുന്നവരെ സഹായിക്കണമെന്ന് ലെയ്റ്റി വോയ്സ് മുഖലേഖനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ സമുദായ പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ക്രൈസ്തവ പ്രസിദ്ധീകരണമായ ലെയ്റ്റ് വോയ്സ്. ഏതെങ്കിലും മുന്നണിയോടുള്ള രാഷ്ട്രീയ അടിമത്തം പാപ്പരത്തമാണെന്ന് ലെയ്റ്റി വോയ്സിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തുറന്ന സമീപനമെന്ന നയം ഉത്തരവാദിത്തതില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഉറച്ച നിലപാടാണ് സഭകള്‍ക്ക് വേണ്ടെതെന്നും ലേഖനം പറയുന്നു. ക്രൈസ്തവരെ സ്ഥിര നിക്ഷേപമായി കൈവെള്ളയില്‍ ഒതുക്കിയ ധിക്കാര, നിഷേധ നിലപാട് ഇനിയും അംഗീകരിക്കരുത്. തെരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി തുണച്ചവര്‍ എന്ത് നേടിത്തെന്നും ചിന്തിക്കണം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് നിലപാട് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ സമുദായ പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ക്രൈസ്തവ പ്രസിദ്ധീകരണമായ ലെയ്റ്റ് വോയ്സ്. ഏതെങ്കിലും മുന്നണിയോടുള്ള രാഷ്ട്രീയ അടിമത്തം പാപ്പരത്തമാണെന്ന് ലെയ്റ്റി വോയ്സിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തുറന്ന സമീപനമെന്ന നയം ഉത്തരവാദിത്തതില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഉറച്ച നിലപാടാണ് സഭകള്‍ക്ക് വേണ്ടെതെന്നും ലേഖനം പറയുന്നു.
ക്രൈസ്തവരെ സ്ഥിര നിക്ഷേപമായി കൈവെള്ളയില്‍ ഒതുക്കിയ ധിക്കാര, നിഷേധ നിലപാട് ഇനിയും അംഗീകരിക്കരുത്. തെരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി തുണച്ചവര്‍ എന്ത് നേടിത്തെന്നും ചിന്തിക്കണം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കാന്‍ സഭാ നേതൃത്വം തയ്യാറാകണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
ക്രൈസ്തവര്‍ പോളിഗ് ബൂത്തില്‍ പോവുന്നത് രാജ്യ നിര്‍മാണത്തിനുള്ള സമ്മതിദാനാവകാശം വിനയോഗിക്കു എന്നതിനപ്പുറം രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനായിരിക്കണം. മുന്നണികളെയല്ല, സംരക്ഷിക്കുന്നവരെ സഹായിക്കുക എന്നതായിരിക്കണം ക്രൈസ്തവ നിലപാടെന്നും ലേഖനത്തില്‍ പറയുന്നു.