Top

വളര്‍ത്തുനായകളെ തട്ടിക്കൊണ്ടു പോയി; തിരിച്ചു തരുന്നവര്‍ക്ക് മൂന്നരക്കോടി വാഗ്ദാനം ചെയ്ത് ലേഡി ഗാഗ

അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ രണ്ട് വളര്‍ത്തു നായകളെ അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയി. നായകളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചാണ് ഇവയെ കടത്തിയത്. വെടിയേറ്റയാള്‍ ചികിത്സയിലാണ്. മൂന്ന് നായകളുമായിട്ടായിരുന്നു ഇദ്ദേഹം നടക്കാനിറങ്ങിയത്. രക്ഷപ്പെട്ടോടിയ ഒരു നായയെ പൊലീസ് കണ്ടെത്തി. കൊജി, ഗുസ്താവ് എന്നീ രണ്ടു നായകളെയാണ് തട്ടിക്കൊണ്ടു പോയത്. മിസ് ഏഷ്യ എന്നു പേരിട്ട നായയാണ് രക്ഷപ്പെട്ടത്. തന്റെ അരുമകളെ തിരിച്ചു തരുന്നവര്‍ക്ക് വമ്പന്‍ തുകയാണ് ലേഡി ഗാഗ വാഗ്ദാനം ചെയ്തിരിക്കുന്നത്. 500,000 യുഎസ് ഡോളറാണ് ഗാഗ വാഗ്ദാനം […]

26 Feb 2021 2:26 AM GMT

വളര്‍ത്തുനായകളെ തട്ടിക്കൊണ്ടു പോയി; തിരിച്ചു തരുന്നവര്‍ക്ക് മൂന്നരക്കോടി വാഗ്ദാനം ചെയ്ത് ലേഡി ഗാഗ
X

അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ രണ്ട് വളര്‍ത്തു നായകളെ അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയി. നായകളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചാണ് ഇവയെ കടത്തിയത്. വെടിയേറ്റയാള്‍ ചികിത്സയിലാണ്. മൂന്ന് നായകളുമായിട്ടായിരുന്നു ഇദ്ദേഹം നടക്കാനിറങ്ങിയത്. രക്ഷപ്പെട്ടോടിയ ഒരു നായയെ പൊലീസ് കണ്ടെത്തി. കൊജി, ഗുസ്താവ് എന്നീ രണ്ടു നായകളെയാണ് തട്ടിക്കൊണ്ടു പോയത്. മിസ് ഏഷ്യ എന്നു പേരിട്ട നായയാണ് രക്ഷപ്പെട്ടത്.

തന്റെ അരുമകളെ തിരിച്ചു തരുന്നവര്‍ക്ക് വമ്പന്‍ തുകയാണ് ലേഡി ഗാഗ വാഗ്ദാനം ചെയ്തിരിക്കുന്നത്. 500,000 യുഎസ് ഡോളറാണ് ഗാഗ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ 36,554,968 രൂപയോളം വരുമിത്. നായകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനായി ഒരു ഇമെയില്‍ ഐഡിയും ഗാഗയുടെ പ്രതിനിധി പുറത്തുവിട്ടിട്ടുണ്ട്.

നിലവില്‍ ജോലിയുടെ ഭാഗമായി റോമിലാണ് താരമുള്ളത്. പ്രത്യേകതയേറെയുള്ള നായകളെയാണ് ലേഡി ഗാഗ വളര്‍ത്തുന്നത്. ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പെട്ടവയാണിവ. ആഗോളതലത്തില്‍ വമ്പന്‍ ഡിമാന്റുള്ള ഇനമാണിവ. ഇണചേര്‍ക്കാന്‍ ബുദ്ധിമുട്ടായ ഇത്തരം നായകളെ കൃതിമ ബീജ സങ്കലത്തിലൂടെയാണ് പ്രത്യുല്‍പാദിപ്പിക്കുന്നത്. ഇവയുടെ ശാരീരിക പ്രകൃതി കാരണം സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തേക്കെടുക്കുക. ഗാഗയുടെ നായകളോടുള്ള സ്‌നേഹം വളരെ പ്രശസ്തമാണ്. അമേരിക്കന്‍ മ്യൂസിക് ഷോകളിലും അവാര്‍ഡ് ഷോകളിലും ഇവര്‍ തന്റെ വളര്‍ത്തുനായകളെ ഒപ്പം കൊണ്ടു പോവാറുണ്ട്.

Next Story