Top

യുവതിയെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സഹോദരിയുടെ കുട്ടികളെ നോക്കുന്നതിനായി അന്ന് രാത്രി സഹോദരീ ഭര്‍ത്താവ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നാണ് വിവരം.

23 July 2021 11:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവതിയെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിൻ്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുള്ളാട്ട് വളവ് ഹരികൃഷ്ണ (25) ആണ് മരിച്ചത്. യുവതിയുടെ സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ല. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡി.കോളജിൽ താൽക്കാലിക നഴ്സായി ജോലി ചെയ്യുകയാണ് ഹരികൃഷ്ണ.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിയ്ക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കുന്നതിനായി അന്ന് രാത്രി സഹോദരീ ഭര്‍ത്താവ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നാണ് വിവരം.

ഹരികൃഷ്ണയേയും രതീഷിനേയും ഫോണില്‍ കിട്ടാതെ പരിഭ്രമിച്ച വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. പട്ടണക്കാട് പൊലീസാണ് കേസന്വേഷിക്കുന്നത്.

Next Story

Popular Stories