
കൊച്ചിയിലെ ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടുവേലക്കാരി മരിച്ചു. സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതി ഫ്ലാറ്റില്‍ നിന്ന് വീണനിലയില്‍ കണ്ടെത്തിയ കുമാരി 7 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അപകടത്തിന് കാരണം ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദ് ആണെന്ന് കുമാരിയുടെ ഭര്‍ത്താവ് കൊച്ചിയിലെത്തി പൊലീസിന് മൊഴി നല്കി. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച കുമാരിയെ വീട്ടുടമ തടഞ്ഞെന്നും രഹസ്യമായി കുമാരി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അപകടം സംഭവിക്കുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. ഇംതിയാസില്‍ നിന്നും 10000 രൂപ കുമാരി കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചുതരാതെ പോകാനാകില്ലെന്ന് പറഞ്ഞ് ഇയാള്‍ കുമാരിയെ പൂട്ടിയിട്ടെന്നും പരാതിയില്‍പ്പറയുന്നു.
നവംബര്‍, ഡിസംബര്‍ മാസ്കകാലയളവിലാണ് കുമാരി ഇംതിയാസിന്റെ ഫ്ലാറ്റില്‍ വീട്ടുജോലി ചെയ്തിരുന്നത്. സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അരിയിച്ചു.
- TAGS:
- Flat kochi