Top

ഓക്‌സിജന്റെ മാത്രമല്ല ബോധത്തിന്റേയും സത്യത്തിന്റേയും കുറവെന്ന് രാഹുല്‍; അധിക്ഷേപിക്കാന്‍ ഇറ്റാലിയന്‍ ഭാഷയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി

‘ഓക്‌സിജന്റെ അഭാവം മാത്രമല്ല അവബോധത്തിന്റേയും സത്യത്തിന്റേയും ഗുരുതരമായ കുറവും ഉണ്ടായിരുന്നു’വെന്ന് ഓക്‌സിന്റെ അഭാവത്തില്‍ രാജ്യത്ത് ആരും മരണപ്പെട്ടതായി കണക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതേ സമയം രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് അധിക്ഷേപകരമായി ഇറ്റാലിയനില്‍ മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കഴിഞ്ഞ ദിവസം രാജ്യസഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്റെ അഭാവം കാരണമുള്ള മരണങ്ങളുടെ കണക്കുകള്‍ സംസ്ഥാനങ്ങള്‍ ഇതുവരെ നല്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. രണ്ടാംകൊവിഡ് തരംഗത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പ്രതിസന്ധി ഓക്‌സിജന്റെ […]

21 July 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓക്‌സിജന്റെ മാത്രമല്ല ബോധത്തിന്റേയും സത്യത്തിന്റേയും കുറവെന്ന് രാഹുല്‍; അധിക്ഷേപിക്കാന്‍ ഇറ്റാലിയന്‍ ഭാഷയില്‍  മറുപടിയുമായി കേന്ദ്രമന്ത്രി
X

‘ഓക്‌സിജന്റെ അഭാവം മാത്രമല്ല അവബോധത്തിന്റേയും സത്യത്തിന്റേയും ഗുരുതരമായ കുറവും ഉണ്ടായിരുന്നു’വെന്ന് ഓക്‌സിന്റെ അഭാവത്തില്‍ രാജ്യത്ത് ആരും മരണപ്പെട്ടതായി കണക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതേ സമയം രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് അധിക്ഷേപകരമായി ഇറ്റാലിയനില്‍ മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കഴിഞ്ഞ ദിവസം രാജ്യസഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്റെ അഭാവം കാരണമുള്ള മരണങ്ങളുടെ കണക്കുകള്‍ സംസ്ഥാനങ്ങള്‍ ഇതുവരെ നല്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. രണ്ടാംകൊവിഡ് തരംഗത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പ്രതിസന്ധി ഓക്‌സിജന്റെ ലഭ്യതയിലുള്ള കുറവായിരുന്നു. അത്തരം സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്്താവന പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തു.

അതിനിടെയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേന്ദ്ര പ്രസ്താവനയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. വെറും ഓക്‌സിജന്റെ അഭാവമായിരുന്നില്ല പ്രതിസന്ധി. ഗുരുതരമായ അവബോധമില്ലായ്മയും സത്യത്തിന്റെ അംശമില്ലായ്മയും ഇതിന് കാരണമായെന്നാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് രാഹുല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ട്വീറ്റില്‍ പ്രകോപിതനായ കേന്ദ്ര മന്ത്രിയാണ് രാഹുലിന് മറുപടിയുമായി ഇറ്റാലിയന്‍ ഭാഷയില്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ തലയുടെ പ്രവര്‍ത്തനം നിശ്ചലമാണെന്നും അത് മുന്‍പും ഇപ്പോഴും എല്ലാകാലത്തും അങ്ങനെ തന്നെയാവുമെന്നും എന്നിങ്ങനെ പോകുന്ന അധിക്ഷേപകരമായ മറുപടിയാണ് സിങ് ഇറ്റാലിയനില്‍ നല്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരുകളോട് ഓക്‌സിജന്റെ അഭാവത്തില്‍ മരിച്ചവരുടെ പുതിയ പട്ടിക തയ്യാറാക്കാന്‍ പറയുകയാണ് വേണ്ടതെന്നുമാണ് സിങ് പ്രതികരിച്ചത്.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് രാജ്യസഭയില്‍ ഓക്‌സിന്‍ അഭാവത്തിലുള്ള മരണം സംബന്ധിച്ച് വിശദ വിവരം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ തെറ്റായ വിവരമാണ് നല്കിയതെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. തെറ്റായ വിവരം നല്കിയ ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിനെതിരെ ചട്ടലംഘനത്തിന് പ്രത്യേക അവകാശ പ്രമേയം കൊണ്ടുവരുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.

Next Story