Top

മിനിമം വേതനമില്ല, ജീവനക്കാര്‍ക്ക് പിഴ ചുമത്തിയും പീഡനം; കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട്

കിഴക്കമ്പലത്തെ കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. വേണ്ടത്ര ശുചിമുറികള്‍ ഇല്ല, കുടിവെള്ളം ഉറപ്പ് വരുത്തിയില്ല, അവധി ദിനങ്ങളിലും തൊഴിലാളികളെ കൊണ്ട് വേതനം നല്‍കാതെ തൊഴില്‍ ചെയ്യിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനേജ്‌മെന്റിന്റേയും തൊഴിലാളികളുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നു. മധ്യ-വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റും മഴയും; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം മിനിമം വേതനം ഒരുക്കുന്നതില്‍ പരാജയപ്പെട്ടു, അനധികൃതമായി ജീവനക്കാര്‍ക്ക് പിഴ ചുമത്തി, വാര്‍ഷിക […]

12 July 2021 11:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിനിമം വേതനമില്ല, ജീവനക്കാര്‍ക്ക് പിഴ ചുമത്തിയും പീഡനം; കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട്
X

കിഴക്കമ്പലത്തെ കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. വേണ്ടത്ര ശുചിമുറികള്‍ ഇല്ല, കുടിവെള്ളം ഉറപ്പ് വരുത്തിയില്ല, അവധി ദിനങ്ങളിലും തൊഴിലാളികളെ കൊണ്ട് വേതനം നല്‍കാതെ തൊഴില്‍ ചെയ്യിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനേജ്‌മെന്റിന്റേയും തൊഴിലാളികളുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നു.

മധ്യ-വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റും മഴയും; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

മിനിമം വേതനം ഒരുക്കുന്നതില്‍ പരാജയപ്പെട്ടു, അനധികൃതമായി ജീവനക്കാര്‍ക്ക് പിഴ ചുമത്തി, വാര്‍ഷിക വരുമാനം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു, തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം; അമ്പതിലധികം പേര്‍ വെന്തുമരിച്ചു, അപകടം കൊവിഡ് വാര്‍ഡില്‍

തദ്ദേശീയ ജീവനക്കാര്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായി രണ്ട് റിപ്പോര്‍ട്ടാണ് തൊഴില്‍വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയാണ് തൊഴില്‍ നിയമങ്ങളുടെ വലിയ ലംഘനം നടന്നിരിക്കുന്നത്. ഇവര്‍ക്ക് മിനിമം വേതനം ഒരുക്കുന്നില്ല, ദേശീയ പ്രാദേശിക അവധി ദിവസങ്ങളിലും ഇവരെ കൊണ്ട് ജോലിചെയ്യിക്കുന്നു, ജോലി ചെയ്യുന്നതിന് അധിക വേതനം ഉറപ്പാക്കുന്നില്ല, ശുചിമുറി, കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Next Story