മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് പരിശോധന; നിയമ ലംഘനം പരിഹരിക്കുവാന്‍ നിര്‍ദേശം
പരിശോധനയില്‍ 354 സ്ഥാപനങ്ങളിലെ 1358 ജീവനക്കാരെ നേരില്‍ കണ്ട് അന്വേഷണം നടത്തി. അന്വേഷണത്തില്‍ 463 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും ചില സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലെന്നും കണ്ടെത്തി.

സംസ്ഥാനത്താകമാനമുള്ള മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പിന്റെ പരിശോധന. ലേബര്‍ കമ്മീഷണറുടെ ഉത്തരവിന് പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്)-ന്റെ നിയന്ത്രണത്തിലായിരുന്നു പരിശോധന നടത്തിയത്. റീജീയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്കായിരുന്നു സ്ക്വാഡ് പരിശോധനയുടെ നേതൃത്വം.
പരിശോധനയില്‍ 354 സ്ഥാപനങ്ങളിലെ 1358 ജീവനക്കാരെ നേരില്‍ കണ്ട് അന്വേഷണം നടത്തി. അന്വേഷണത്തില്‍ 463 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും ചില സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലെന്നും കണ്ടെത്തി.
മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ & ഫെസ്റ്റിവെല്‍ ഹോളിഡെയ്സ് നിയമം എന്നിവ പ്രകാരമുള്ള നിയമ നിഷേധവും കണ്ടെത്തി. കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് നിയമം എന്നിവയുടെ ലംഘനങ്ങളും പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ള നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനായി നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.